April 20, 2024

ചെറുപയർ മുൻനിര പ്രദർശനങ്ങളും പരിശീലന പരിപാടിയും

0
Img 20230202 111610.jpg
തിരുനെല്ലി : പയർ വർഗ്ഗ വിളകളിലെ പുതിയ ഇനങ്ങളുടെ പ്രചാരണം, സംയോജിത വളപ്രയോഗം, ജീവാണു വളങ്ങളുടെ ഉപയോഗം  എന്നീ സാങ്കേതിക വിദ്യകളിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ മുൻനിരപ്രദർശനങ്ങളും പരിശീലന പരിപാടികളും നടത്തി പയർവർഗ്ഗ വിളകളുടെ ഉത്പാദനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ദേശീയ ഭക്ഷ്യ സുരക്ഷാ മിഷൻ വഴി എല്ലാവർഷവും കെ.വി.കെ കൾ മുഖാന്തരം രാജ്യത്തുടനീളം പയർ വർഗ്ഗ വിളകളിൽ ക്ലസ്റ്റർ ഫ്രണ്ട് ലൈൻ ഡെമോൺസ്ട്രേഷനുകൾ നടത്തി വരുന്നു. വയനാട് കൃഷി വിജ്ഞാന കേന്ദ്രം തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിച്ച് 75 ഏക്കർ സ്ഥലത്ത് ചെറുപയർ കൃഷിയിൽ മുൻനിര പ്രദർശനം നടത്തുന്നു. 600 കിലോഗ്രാം വമ്പൻ-4 ഇനം ചെറുപയർ വിത്തും 3 ടൺ കുമ്മായവും 100 കിലോഗ്രാം സ്യൂഡോമോണാസും ജീവാണുവളമായ റൈസോബിയവും കർഷകർക്ക്  വിതരണം ചെയ്തു. പരിപാടിയിൽ  ഡോ. സഫിയ എൻ ഇ, പ്രോഗ്രാം കോർഡിനേറ്റർ, കെവി കെ വയനാട് സ്വാഗതം ആശംസിച്ചു. 
 സിജിത്, വാർഡ് മെമ്പർ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഉദ്ഘാടനം  നിർവഹിച്ച പരിപാടിയിൽ  ജോൺസൺ ഒലിയപുറം,
 ചെയർമാൻ, തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി അധ്യക്ഷനായി.  ഡോ. ഇന്ദുലേഖ വി പി, അസിസ്റ്റന്റ് പ്രൊഫസർ ( അഗ്രോണോമി) പദ്ധതി വിശദീകരണം നടത്തി. പരിപാടിയിൽ കൃഷി വിജ്‌ഞാന കേന്ദ്രം സയന്റിസ്റ്റ് ഡോ. അരുൾ അരശൻ, സയന്റിഫിക് ഓഫീസർ രാജാമണി കെ, റിസർച്ച് അസിസ്റ്റന്റ് വാൻസൻ വില്യം എന്നിവർ പങ്കെടുത്തു.
രാജേഷ് കൃഷ്ണൻ, സി ഇ  ഒ  തിരുനെല്ലി അഗ്രി പ്രൊഡ്യൂസർ കമ്പനി നന്ദി അർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *