April 25, 2024

കാവുംചോലയിലെ പുതിയ ഗജപൃഷ്ഠ ശ്രീകോവിൽ പുനഃപ്രതിഷ്ഠയ്ക്കൊരുങ്ങി

0
Eivt6xj67708.jpg
തലപ്പുഴ: കേരളത്തിൻ്റെ തനത് വാസ്തുവിദ്യയും ഉത്തരകേരളീയ ശൈലിയും സമന്വയിപ്പിച്ച് നിർമിച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും പുതിയ ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവിൽ കാവുംചോലയിൽ പൂർത്തിയായി. അർദ്ധനാരീശ്വരനായ ശിവനെയാണ് ഇവിടെ പുനഃപ്രതിഷ്ഠിക്കുന്നത്. ശ്രീകോവിലിൻ്റെ പിൻഭാഗം ആനയുടെ പൃഷ്ഠം പോലെ തോന്നിപ്പിക്കുന്നതിലാണ് ഗജപൃഷ്ഠം എന്ന് വിളിക്കുന്നത്. അർദ്ധ വൃത്തവും ദീർഘ ചതുരവും ചേർന്നതാണ് ഗജപൃഷ്ഠ ക്ഷേത്രത്തിൻ്റെ നിർമാണ ശൈലി. കേരളത്തിൽ വളരെ അപൂർവ്വം ക്ഷേത്രങ്ങൾ മാത്രമാണ് ഈ രീതിയിലുളളത്. വാസ്തുശാസ്ത്ര വിദഗ്ദ്ധനും വാസ്തുനികേതൻ ഡയറക്ടറുമായ ഡോ.പ്രസൂൺ പൂതേരിയാണ് ക്ഷേത്രത്തിൻ്റെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. എറണാകുളം പറവൂർ പി.എസ്.ഗോപാലകൃഷ്ണനാണ് ക്ഷേത്രത്തിൻ്റെ മുഖ്യ ശില്പി. 1600 വർഷത്തിലേറെ പഴക്കമുള്ള കാവുംചോല ശിവക്ഷേത്രം പുതുക്കി പണിയുകയായിരുന്നു. ഈ മാസം 18 മുതൽ 22 വരെയാണ് ഇവിടെ പുനഃപ്രതിഷ്ഠാ ഉത്സവം നടക്കുന്നത്. ക്ഷേത്രം തന്ത്രി തന്ത്രരത്നം ചെറുവക്കാട് ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് പ്രതിഷ്ഠാ ക്രിയകൾ. ദുർഗാദേവി, അയ്യപ്പൻ, ഗണപതി, നാഗം, മലക്കാരി, ബ്രഹ്മരക്ഷസ് എന്നീ ഉപദേവീദേവൻമാരും ക്ഷേത്രത്തിലുണ്ട്. 18 ന് ശിവരാത്രിയ്ക്ക് രാവിലെ 6.30 മുതൽ വിശേഷാൽ പൂജകൾ, 19 ന് രാവിലെ 6.30 ന് മഹാഗണപതി ഹോമം, വൈകീട്ട് അഞ്ചിന് കരിക്കാട്ടിൽ ശ്രീകൃഷ്ണ ക്ഷേത്രം, വരയാൽ പുളിയാംപുള്ളി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് താലപ്പൊലി വരവ്, തുടർന്ന് ശിങ്കാരിമേളം, പഞ്ചാരിമേളം, രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം, 8.30 ന് പ്രദേശിക കലാപരിപാടികൾ, 20 ന് രാവിലെ 6.30 ന് ഗണപതി ഹോമം, ചതു ശുദ്ധി, കലശാഭിഷേകം, വൈകീട്ട് 6.30ന് മഹാഭഗവതി സേവ, രാത്രി 7.30 ന് തുടിതാളം, 8 ന് കരോക്കെ ഗാനമേള, 9.30 ന് മലബാർ ഫോക്കസ് വിഷൻ അവതരിപ്പിക്കുന്ന ടെലിവിഷൻ താരങ്ങളുടെ വിവിധ പരിപാടികൾ, 21 ന് രാവിലെ 6.30 ന് ഗണപതി ഹോമം, ജലദ്രോണി പൂജ, ശയ്യാപൂജ, സംഹാര തത്വ ഹോമം, പീഠാധിവാസം, 22 ന് രാവിലെ 6.30 ന് ഗണപതി ഹോമം, ജീവകലശം എഴുന്നള്ളിക്കൽ, 8.30 നും 9.45 നും ഇടയിൽ പ്രതിഷ്ഠ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന പരിപാടികൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *