April 29, 2026

റേഷന്‍ കാര്‍ഡ് വിതരണം 25 മുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കുള്ള കാര്‍ഡുകള്‍ തയാറായതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസില്‍ തിരിച്ചറിയല്‍ രേഖയും 100 രൂപയും അടച്ചാണ് റേഷന്‍ കാര്‍ഡ് കൈപ്പറ്റേണ്ടത്. പഞ്ചായത്തുകള്‍ തിരിച്ച് വിവിധ ദിവസങ്ങളിലാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുക.  25ന് പുല്‍പ്പളളി , മുളളന്‍കൊല്ലി , പൂതാടി പഞ്ചായത്തുകള്‍. 26ന് മീനങ്ങാടി, അമ്പലവയല്‍ പഞ്ചായത്തുകള്‍. 27ന് സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ , നെന്‍മേനി  പഞ്ചായത്തുകള്‍. അപേക്ഷകര്‍ രേഖകളുമായി നേരിട്ടെത്തി റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *