April 19, 2024

മദ്യത്തെ വെള്ള പൂശുന്ന സർക്കാർ ബോധവൽക്കരണം ദോഷകരം : കേരള മദ്യനിരോദന സമിതി

0
Img 20230222 160135.jpg
 
 മാനന്തവാടി : മയക്കു വസ്ത്തു ക്കളെ പർവ്വ തീകരിച്ച് മദ്യത്തെ മാന്യവൽക്കരിക്കുന്ന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണം വിദ്യാർത്ഥികളെ വഴിതെറ്റിക്കുമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ പ്രൊഫസർ ടിഎം രവീന്ദ്രൻ പ്രസ്താവിച്ചു.
    ഇന്നും കേരളത്തിൽ ഏറ്റവും അധികം വിറ്റഴിക്കുന്ന ലഹരിപദാർത്ഥം മദ്യമാണെന്നും ക്രിസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ആ ളോ ഹരി മദ്യ ഉപഭോഗത്തിൽ കേരളം ഒന്നാം സ്ഥാനത്താ ണെന്ന് അദ്ദേഹം പറഞ്ഞു മദ്യവും ലോട്ടറിയും വഴിയുള്ള വികസനം അധാർമികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഇരുനൂറ്റി അമ്പത്തി ഒന്ന് ശതമാനം നികുതി കെട്ടി അടിസ്ഥാന വർഗ്ഗത്തെ പിഴിഞ്ഞുറ്റി ഭരണം നടത്തുന്നത് ഇടതുസർക്കാറിനു അപമാമാനമാണെന്നും തുടർന്ന് പറഞ്ഞു.
   267പുതിയ വിദേശ മദ്യ ഷാപ്പുകൾകൂ ടിതുറക്കാനും കപ്പ കശു വണ്ടി തുടങ്ങിയ ഫലവർഗ്ഗങ്ങളിൽ നിന്നുമദ്യം വാറ്റാനും മലബാറിന്റെപേരിൽ ബ്രാൻഡ് മദ്യമിറക്കാനുള്ള നീക്കം റെദ്ദു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
  കേരള മദ്യനിരോദന സമിതി നാല്പത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ജാഥക്ക് വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകരണ പരിപാടികളിൽ  ഇ. എ ജോസഫ്.സുലൈമാൻ അമാനി. റഷീദ് ബാലുശ്ശേരി.ഏട്ടൻശുകപുരം. ജോയി അഴിയൂർ. പ്രൊഫസർ ഒ ജെ ചിന്നമ്മ സുഷമ രാജൻ. അസൈനാർ മലപ്പുറം എന്നിവർ സംസാരിച്ചു മാനന്തവാടിയിൽ നടന്ന സമാപന പരിപാടി പി വി സ് മുസ ഉദ്ഘാടനം ചെയ്‌തു. മുജീബ് റഹ്മാൻ സ്വാഗതവും വെള്ള സോമൻ നന്ദിയും പറഞ്ഞു.
    വസന്ത അന്നശ്ശേരി സരോജിനി എരഞ്ഞിക്കൽ ഷെറീന പാ ലക്കാട്. മേഴ് സിജോയി. മാക്കാപയ്യമ്പള്ളി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *