April 26, 2024

ജ​ന​ങ്ങ​ളു​ടെ വി​കാ​രം തി​രി​ച്ച​റി​ഞ്ഞ് പ്രവർത്തിക്കാൻ സ​ർ​ക്കാ​രുക​ൾ ത​യ്യാറാ​ക​ണം : ബി​ഷ​പ് ജോ​സ​ഫ് മാ​ർ തോ​മ​സ്

0
Img 20230223 163731.jpg
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​നവി​സ്തൃ​തി​യു​ടെ ശേ​ഷി​യേ​ക്കാ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ൾ പെ​രു​കി​യി​ട്ടും അ​വ മ​നു​ഷ്യ​നെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യി​ട്ടും കൃ​ഷി​ന​ശി​പ്പി​ച്ചി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് രൂ​പ​ത ബി​ഷ​പ് ജോ​സ​ഫ് മാ​ർ തോ​മ​സ്.
ഇ​നി​യും മ​നു​ഷ്യ ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ടാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളെ നേ​രി​ടാ​ൻ ജ​ന​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​രാ​യി​ത്തീ​രു​മെ​ന്നും അ​തി​ന് ക​ർ​ഷ​ക​രെ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നും ക​രു​ത​ൽ മേ​ഖ​ല​ക്കു​മെ​തി​രെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന സം​സ്ഥാ​ന ത​ല പ്ര​ക്ഷോ​ഭ പ​ര​മ്പ​ര​ക്ക് തു​ട​ക്ക​മി​ട്ടു​ള്ള ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​ന​ങ്ങ​ളു​ടെ വി​കാ​രം തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കൻ സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ന​ര​ഭോ​ജി മൃ​ഗ​ങ്ങ​ളെ വെ​ടി​വ​ച്ചു കൊ​ല്ലു​ക, മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ന​ത്തി​ന​നു​സ​രി​ച്ച് നി​ജ​പ്പെ​ടു​ത്തു​ക, കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന​തി​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, വ​ന്യ​മൃ​ഗാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ക, 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, ക​രു​ത​ൽ​മേ​ഖ​ല വ​ന​ത്തി​നു​ള്ളി​ൽ നി​ജ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​ക്ഷോ​ഭം.
ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി സ​ക്ക​റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ.​കെ.​എം.​എ​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നോ​യ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ഡോ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, പി.​എം. ജോ​യി, അ​ഡ്വ. ജോ​ൺ ജോ​സ​ഫ്, മാ​ർ​ട്ടി​ൻ തോ​മ​സ്, എ​ൻ.​ജെ. ചാ​ക്കോ, വി.​പി. വ​ർ​ക്കി, പി. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ടി.​പി. അ​ഷ്റ​ഫ്, അ​ഡ്വ. ത​ങ്ക​ച്ച​ൻ മു​ഞ്ഞ​നാ​ട്ട്, ജെ​യിം​സ് മാ​ക്ക​ൽ, ജി​ൽ​സ് മേ​ക്ക​ൽ, തോ​മ​സ് പാ​ഴൂ​ക്കാ​ല, ടി.​കെ. ഉ​മ്മ​ർ, ശ​ര​ൺ​ദേ​വ്, ഇ​ബ്രാ​ഹീം തെ​ങ്ങി​ൽ, എ.​എ​ൻ. മു​കു​ന്ദ​ൻ, പി.​എം. ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​പ​വാ​സ​ത്തി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം ജോ​ബി​ൾ വ​ടാ​ശ്ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ർ​.കെ.​എം.​എ​സ് നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ അ​ഡ്വ. കെ.​വി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ.​സി. തോ​മ​സ്, അ​ഡ്വ. പി.​ജെ. ജോ​ർ​ജ്, കെ.​കെ. ജേ​ക്ക​ബ്,​ജോൺ​സ​ൻ കു​റ്റ്യാ​നി മ​റ്റ​ത്തി​ൽ, വി.​എ​ൻ. രാ​ജ​ൻ, സി.​യു. ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *