വ്യാപാരി വ്യവസായി ഏകോപന സമിതി സമര പ്രചരണ വാഹന ജാഥ ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ : ബജറ്റിലെ ഇന്ധന സെസ് ഉള്‍പ്പെടെയുള്ള അമിത നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി ഫെബ്രുവരി – 28 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി നടത്തുന്ന സമര പ്രചരണ വാഹന ജാഥയുടെ ഉദ്ഘാടനം കല്‍പ്പറ്റയില്‍ ജില്ല പ്രസിഡന്റ് കെ.കെ വാസുദേവന്‍ നിര്‍വ്വഹിച്ചു. കോവിഡില്‍ തകര്‍ന്ന വ്യാപാര മേഖലയെ വിണ്ടും തകര്‍ക്കാന്‍ കാരണമാകുന്ന അവശ്യ വസ്തുക്കള്‍ക്ക് അമിത വിലവര്‍ദ്ധനവിന് വഴിവെക്കുന്ന ഇന്ധന സെസ് വൈദ്യുതി – വെള്ളക്കരം , കെട്ടിട നികുതി വര്‍ദ്ധനവ് പിന്‍വലിക്കുക അശാസ്ത്രിയ ഹെല്‍ത്ത് കാര്‍ഡ് നിബന്ധന , വ്യാപാരി പെന്‍ഷന്‍ കുറച്ച നടപടി , ജി എസ് .ടി പീ ഢനം തുടങ്ങിയവക്ക് പരിഹാരം കാണുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടന പ്രക്ഷോപങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഫെബ്രു 23 ന് തുടക്കം കുറിച്ച സമര പ്രചരണ വാഹന ജാഥ 24 ന് പനമരത്തും 25 ന് മാനന്തവാടിയില്‍ സമാപിക്കും. ഇന്നത്തെ ആദ്യഘട്ട ജാഥ കല്‍പ്പറ്റ യുണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു, അദ്ധ്യക്ഷതയില്‍ ജില്ല വൈസ് പ്രസിഡന്റ് കെ. കുഞ്ഞിരായിന്‍ ഹാജി ജാഥ ക്യാപ്റ്റന് പതാക കൈമാറി. ജാഥാ വൈസ് ക്യാപ്റ്റന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ ഒ. വി .വര്‍ഗ്ഗീസ് ജില്ലാ ഭാരവാഹികളായ ജോജിന്‍ ടി ജോയ് ,നൗഷാദ് കാക്കവയല്‍, കെ. ടി. ഇസ്മായില്‍, സി.വി വര്‍ഗ്ഗീസ്, സി. രവിന്ദ്രന്‍,കൊട്ടാരം അഷ്‌റഫ്, കെ. രഞ്ജിത്ത്, ജില്ലാ വനിതാ വിംഗ് ശ്രീജ ശിവദാസ് , ശ്രീജിത്ത് ജയപ്രകാശ്, കെ. സൗദ ,അജിത്ത് പി വി, എ .പി ശിവദാസന്‍ , തനിമ അബ്ദുറഹ്മാന്‍, ഷാജി കല്ലടാസ്, ടി. ഹരിസ്,ഉണ്ണികാമ്മിയോ, പ്രമോദ് ഗ്ലാഡ്‌സ്സെന്‍, കെ. സാലി,കെ. സരോജിനി, ശ്രീപ്രിയ, എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ജോണ്‍സണ്‍ നന്ദി പറഞ്ഞു.



Leave a Reply