April 25, 2024

വന്യമൃഗ ശല്യം : പരിഹാര നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു

0
Img 20230303 093700.jpg
   കൽപ്പറ്റ:  വയനാട് ജില്ലയിലും കേരളത്തിലാകെയും വലിയ സാമൂഹ്യ ,  സാമ്പത്തിക ,  പാരിസ്ഥിതിക   പ്രശ്നങ്ങളായി മാറിയിരിക്കുന്ന വന്യമൃഗ ശല്യമുൾപ്പെടെയുള്ള പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രി ,  വനംമന്ത്രി ,  വനം പ്രിൻസിപ്പൽ സെക്രട്ടറി ,  കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ,  ദേശീയ കടുവ സംരക്ഷണ അതോറിറ്റി ,  സെൻട്രൽ എംപവേർഡ് കമ്മിറ്റി എന്നിവർക്ക് എഴുത്തുകാരനും പരിസ്ഥിതി ചിന്തകനുമായ സുൽത്താൻ ബത്തേരി സ്വദേശി  അഡ്വക്കേറ്റ് തങ്കച്ചൻ മൂഞ്ഞനാട്ട്  പരിഹാര നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചു.
വന്യമൃഗ ശല്യത്തിന്റെ അടിസ്ഥാന കാരണങ്ങളായി വരുന്നത് വനത്തിന്റെ ഗുണനിലവാരമില്ലായ്മ ,  വനത്തിലെ ഏക വൃക്ഷത്തോട്ടങ്ങൾ ,  മഞ്ഞക്കൊന്ന ,  കൊങ്ങിണി ,  കമ്മ്യൂണിസ്റ്റ് പച്ച എന്നിങ്ങനെ അന്ത:ക സസ്യങ്ങളും വൃക്ഷങ്ങളും വനത്തിലാകെ വളർന്നു പടരുന്നത് ,  വനത്തിന് താങ്ങാവുന്നതിൽ അധികമുള്ള മൃഗസാന്ദ്രത  ,  വനത്തിൽ മനുഷ്യന്റെഅനാവശ്യ ഇടപെടൽ എന്നിങ്ങനെയുള്ള അടിസ്ഥാന കാരണങ്ങളാലും മറ്റുമാണ്.
  
 . വന്യമൃഗ ശല്യം അടിയന്തരമായി പരിഹരിക്കേണ്ടത് ,  മനുഷ്യ –  മൃഗ സംഘട്ടനം ഇല്ലാതാക്കുന്നതിനും  സ്വത്തിനും ജീവനും സംരക്ഷണം   നൽകുന്നതിനും കേരളത്തിന്റെ  ഭക്ഷ്യ സുരക്ഷയ്ക്കും നമ്മുടെ നാട് നേരിടുന്ന ഏറ്റവും അപകടകരമായ പരിസ്ഥിതി പ്രശ്നമായ ഭൂനാശം (  ഭൗമോപരിതലo കുറയൽ ) കുറയ്ക്കുന്നതിനും സമൂഹത്തിന്റെ  സമാധാനപൂർണമായ നിലനിൽപ്പിനും വനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും അനിവാര്യമാണ് .
    ഇതോടൊപ്പം  കേരളത്തിൽ കഴിഞ്ഞ 15 വർഷത്തിനിടയിൽവന്യ ജീവി ആ ക്രമണങ്ങളിൽ 1200 –  ൽ  അധികം മനുഷ്യർ കൊല്ലപ്പെട്ടുവെന്നതും ,   15000 ൽ അധികം പേർക്ക് പരിക്കുപറ്റിയതും ,   നൂറുകണക്കിന് കോടി രൂപയുടെ വസ്തുനാശം സംഭവിച്ചുവെന്ന വസ്തുതകളും പരിഗണിച്ചുമാണ് സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുള്ളത് .  ,
  അനുദിനം വർദ്ധിച്ചുവരുന്ന   പ്രശ്ങ്ങൾ ഏതൊക്കെയെന്നു കൃത്യവും വ്യക്തവുമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ,  വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് കാടും നാടും ശാശ്വതമായി വേർതിരിക്കുകയാണ് വേണ്ടത്എന്ന നിർദ്ദേശവും  അതിനാവശ്യമായ നാലിന  പദ്ധതികളുമാണ്  കേരള സർക്കാരിനും മറ്റ് അധികാരികൾക്കും  മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത് .  (1) വനക്രമീകരണം  (2 )  ഭൂമിക്ക് പകരം ഭൂമി (3)  സംയോജിത പ്രതിരോധം (4)  സജീവവനം  എന്നീ നാലിന പദ്ധതികൾ  ഒരേസമയം നടപ്പാക്കുന്നതോടെപ്പം കാടും നാടും ശാശ്വതമായി വേർതിരിക്കാനും ,  അതുവഴി മനുഷ്യ – മൃഗ സംഘട്ടനവും വന്യജീവി ശല്യവും ഇല്ലാതാക്കുവാനും കഴിയും..
  വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിക്കടുത്ത് മുത്തങ്ങ ,  കാളങ്കണ്ടി ,  കല്ലൂർ 67 ,  തോട്ടാമൂല എന്നീപ്രദേശങ്ങൾ ഉൾപ്പെടുത്തിയും മുത്തങ്ങ ,  മന്മഥൻമൂല ,  കാളിച്ചിറ ,  കോളൂർ ,  കരടിമാട് ഭാഗങ്ങൾ ചേർത്തും പുത്തൂർ ,  മണിമുണ്ട ,  പാമ്പൻകൊല്ലി ,  പിലാക്കാവ് ,  നായ്ക്കട്ടി ,  വിഷ്ണുഗിരി ,  കാരശ്ശേരി ഭാഗങ്ങൾ ഉൾപ്പെടുത്തിയുമാണ് മാതൃകാ  പദ്ധതി ,  ഈ മേഖലയിൽ 15 വർഷത്തെ പഠന –  ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ ' ലോകസമാധാനം വികസനം പരിസ്ഥിതി '  എന്ന പുസ്തകത്തിൽഒട്ടേറെ കാര്യങ്ങൾ പ്രതിപാ തിക്കുന്നുണ്ട് ഈ പുസ്തകത്തിനു വേണ്ടി നടത്തിയ പഠന –  ഗവേഷണങ്ങളിൽ കണ്ടെത്തിയ കാര്യങ്ങളാണ്  പരിഹാരനിർദ്ദേശങ്ങളായി മുന്നോട്ട് വെക്കുന്നത്.
   കേരള സർക്കാരിന്റെ സാമ്പത്തിക പരാധീനത ,  സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ലഭിക്കാനില്ലെന്നത് ,  സംസ്ഥാനത്തെ പരിസ്ഥിതി പ്രശ്നങ്ങൾ , സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾ ,  കർഷകരുടെ ദുരിത പൂർണ്ണമായ ജീവിതം ,  ഇവരുടെ ജീവിത നിലവാരവും വരുമാനവും ഉയർത്തേണ്ടതിന്റെ  ആവശ്യകത ,  കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ , ശരിയായ പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം പരിഗണിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുനത് .
    പദ്ധതി ശരിയായി നടപ്പിലാക്കുന്നതുവഴി    ആയിരക്കണക്കിന് ഏക്കർ ഭൂമി സർക്കാരിനും ത്രിതല പഞ്ചായത്തുകൾക്കും ,  ഒരു രൂപ പോലും മുടക്കാതെ ,  വികസന ആവശ്യങ്ങൾക്ക് വിട്ടു കിട്ടുകയും കൂടി ചെയ്യുന്നതിനാൽ  കേരളത്തിന്റെ മാതൃകാ വികസന പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാൻ ആകുമെന്ന് അഡ്വക്കേറ്റ്  തങ്കച്ചൻ  മുഞ്ഞനാട്ട് സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *