November 7, 2026

10 കിലോ ആംബര്‍ഗ്രീസുമായി യുവാക്കള്‍ പിടിയില്‍

0
IMG_20230302_214757.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : കോഴിക്കോട് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി എഫ് ഒ അജിത്ത് കെ രാമനും കല്‍പറ്റ, കാസര്‍ഗോഡ്, കണ്ണൂര്‍ ഫ്ളയിങ് സ്‌ക്വാഡ് ജീവനക്കാരും സംയുക്തമായി നടത്തിയ റെയിഡിലാണ് മീനങ്ങാടി കാര്യമ്പാടിക്കടുത്തുള്ള കൊറ്റിമുണ്ടയിലുള്ള ഹോംസ്റ്റേ യുടെ മുന്‍പില്‍ നിന്നും 10 കിലോ ആംബര്‍ഗ്രീസുമായി കാര്യമ്പാടി സ്വദേശിയായ വി ടി പ്രജീഷ്, മുട്ടില്‍ കൊളവയല്‍ സ്വദേശി രെബിന്‍.കെ എന്നിവര്‍ പിടിയിലായത്. കാസര്‍ഗോഡ് സ്വദേശികള്‍ക്ക് വില്‍പ്പന നടത്താനായി കണ്ണൂരില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിയില്‍ നിന്നും കൊണ്ട് വന്നതാണ് ആംബര്‍ഗ്രീസ്.
വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ പെടുത്തി സംരക്ഷിച്ച് വരുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടമാണ് തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രീസ്. തിമിംഗല ഛര്‍ദ്ദി ആയ ആംബര്‍ഗ്രീസ് വില്‍പ്പന നടത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വന്‍ വില ലഭിക്കുമെന്ന വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് ആംബര്‍ഗ്രീസ് വില്‍പ്പനക്ക് ശ്രമിക്കുന്നത്. ഈ ഓപ്പറേഷനില്‍ ഡി എഫ് ഒ യെ കൂടാതെ റെയിഞ്ച് ഫോറസ്ററ് ഓഫീസര്‍മാരായ സജീവ്.എം.പി, വി. രതീശന്‍, കെ. ഷാജീവ് ( റെയിഞ്ച് ഫോറസ്ററ് ഓഫീസര്‍ ഗ്രെയിഡ് ), ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്ററ് ഓഫീസര്‍മാരായ കെ.വി.ആനന്ദന്‍, അരവിന്ദാക്ഷന്‍ കണ്ടോത്ത്പാറ, എ അനില്‍കുമാര്‍, കെ ചന്ദ്രന്‍ ( ഡെപ്യൂട്ടി ആര്‍ എഫ് ഒ ഗ്രെയിഡ് ) എസ് എഫ് ഒ മാരായ കെ.ബീരാന്‍കുട്ടി, ടി പ്രമോദ്കുമാര്‍, ഒ .സുരേന്ദ്രന്‍, ബി എഫ് ഒ മാരായ പി ശ്രീധരന്‍, എ ആര്‍ സിനു, ജസ്റ്റിന്‍ ഹോള്‍ഡന്‍ ഡി റൊസാരിയോ, കെ ആര്‍ മണികണ്ഠന്‍, വി പി വിഷ്ണു, ശിവജി ശരണ്‍, ഡ്രൈവര്‍ പി പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *