April 24, 2024

സംസ്ഥാന പട്ടയ മേള നാളെ ; മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും

0
Img 20230306 122450.jpg
മാനന്തവാടി : സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുളള സംസ്ഥാന തല പട്ടയമേള നാളെ  (ചൊവ്വ) മാനന്തവാടിയില്‍ നടക്കും. രാവിലെ 11 ന് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേള റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ വെളളമുണ്ട വില്ലേജ് ഓഫീസിന്റെ ശിലാ സ്ഥാപനവും മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. ഇ- ഗവേണന്‍സ് രംഗത്ത് ജില്ലയ്ക്ക് മികച്ച നേട്ടം കൈവരിക്കുന്നതിനായി പ്രവര്‍ത്തിച്ചവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ വിതരണം ചെയ്യും. എം.എല്‍.എമാരായ ഐസി. ബാലകൃഷ്ണന്‍, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ ടി.വി. അനുപമ, ജില്ലാ കളക്ടര്‍ എ.ഗീത തുടങ്ങിയവര്‍ പങ്കെടുക്കും. പത്മശ്രീ പുരസ്‌ക്കാരം നേടിയ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിക്കും.   
സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് പട്ടയമേള. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനവും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പട്ടയമേളയിലൂടെ 1203 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. എല്‍.എ പട്ടയം – 305, മിച്ചഭൂമി പട്ടയം – 508, മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുളള കൈവശരേഖ – 37, ലാന്റ് ട്രിബ്യൂണല്‍ ക്രിയ സര്‍ട്ടിഫിക്കറ്റ് – 353 എന്നിവയാണ് വിതരണം ചെയ്യുക. സംസ്ഥാന സര്‍ക്കാറിന്റെ ആദ്യ നൂറ് ദിനത്തില്‍ 412 പട്ടയങ്ങളും രണ്ടാം നൂറ് ദിന പരിപാടിയിലൂടെ 1566 പട്ടയങ്ങളും വിതരണം ചെയ്തിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *