April 20, 2024

“കക്കുകളി”കാലിക കേരളത്തിന് അപമാനം- മാനന്തവാടി രൂപത കത്തീഡ്രൽ പാരിഷ് കൗൺസിൽ

0
Img 20230313 111549.jpg
 മാനന്തവാടി :  “കക്കുകളി” എന്ന നാടകം കാലിക സാംസ്കാരിക കേരളത്തിന് അപമാനകരമാണെന്ന് മാനന്തവാടി രൂപത കത്തീഡ്രൽ പാരിഷ് കൗൺസിൽ യോഗം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ സമൂഹത്തെയും സന്യസ്ഥരെയും അപമാനിക്കുകയും സമൂഹമധ്യത്തിൽ താറടിച്ചു കാണിക്കുകയും ചെയ്യുന്ന കക്കുകളി എന്ന നാടകം കേരള കത്തോലിക്ക ക്രൈസ്തവ സമൂഹത്തെ മുറിവേൽപ്പിക്കുന്നതാണെന്ന് മാനന്തവാടി രൂപത കത്തീഡ്രൽ പാരിഷ് കൗൺസിൽ യോഗം   കുറ്റപ്പെടുത്തി. സന്യാസിനിമാരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്നനാടകം നിരോധിക്കണമെന്ന് പാരിഷ് കൗൺസിൽ  സർക്കാരിനോട് ആവശ്യപ്പെട്ടു.ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രചരിപ്പിക്കുന്നകുപ്രചാരണങ്ങൾ ഏറ്റുപാടുന്ന നാടകം ഇനിയും അവതരിപ്പിക്കാനുള്ള ശ്രമം തുടർന്നാൽ ശക്തമായി പ്രതിരോധിക്കുമെന്നും കൗൺസിൽ. യോഗത്തിൽ കത്തീഡ്രൽ വികാരി ഫാദർ സണ്ണി മഠത്തിൽഅധ്യക്ഷനായിരുന്നു.ഫാദർ അനീഷ് പുരക്കൽ ജോസ് പുന്നക്കുഴി വിനീഷ് വണ്ടന്നൂർ ജോസ് കിഴക്കേൽ  ഗ്രേസി പടിഞ്ഞാറേക്കര  സാൽവി ചാക്കോ ബേബി കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *