April 18, 2024

വയനാട് ജില്ല മെഡിക്കൽ ഓഫീസറുടെ നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക: എ.എ.പി.യു.

0
Img 20230313 142347.jpg
കൽപ്പറ്റ : ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ഫാർമസി ആക്ട് 1948 സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകൾ ആരോഗ്യ വകുപ്പ് ഡയറക്ടർ വിവരാവകാശ നിയമം 2005 പ്രകാരം നൽകിയ മറുപടികൾ എന്നിവ നിലനിൽക്കുമ്പോൾ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഉത്തരവിടുകയും, അത് അനുസരിക്കാതെ മാറി നിൽകുന്ന കീഴുദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടിയുടെ ഭാഗമായി മെമ്മോ നൽകുകയും ചെയ്യുന്ന വയനാട് ഡി.എം.ഒ, ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. നിഖില, ഡോ. അയോണ എന്നിവരുടെ നടപടികൾ അവസാനിപ്പിക്കുക.ആരോഗ്യവകുപ്പ് ഡയറക്ടർ 2018 ജനുവരി 11 നും 12 നും ഇറക്കിയ ഉത്തരവുകൾ പ്രകാരം ആരോഗ്യ വകുപ്പിനു കീഴിലെ സ്ഥാപനങ്ങളിലെ ഫാർമസികളിൽ മരുന്ന് വിതരണത്തിനായി മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ ക്രമീകരണം ഏർപ്പെടുത്താൻ നിർദ്ദേശിക്കുന്നു. പ്രസ്തുത ഉത്തരവ് പ്രകാരം ഫാർമസിയിൽ ഫാർമസിസ്റ്റ് ഇല്ലാത്തപ്പോൾ മെഡിക്കൽ ഓഫീസർ മറ്റ് ജീവനക്കാരെ മരുന്ന് ഡിസ്പെൻസിങ്ങ് നട ത്താൻ നിയോഗിക്കുകുയുംമ നിയമവിരുദ്ധമായ ഈ നടപടി ചോദ്യം ചെയ്ത് ആൾ കേരള ഫാർമസിസ്റ്റ്സ് യൂണിയൻ (എ.കെ.പി.യു) ഹൈക്കോടതിയിൽ റിട്ട്. പെറ്റീഷ്യനും ( ഡബ്ലിയു പി സി സി ) 33715/2019) തുടർന്ന് റിട്ട് അപ്പീലും ( ഡബ്ലിയു എ നമ്പർ . 495/2021) നൽകി. . ഹൈക്കോടതി ഫുൾബെഞ്ച് ഉത്തരവ് പ്രകാരം ആരോഗ്യവകുപ്പിന് കീഴിലെ ആരോഗ്യ സ്ഥാപനങ്ങളിലെ ഫാർമസിയിൽ മരുന്ന് വിതരണം ചെയ്യേണ്ടത് ഫാർമസിസ്റ്റ്, മെഡി ക്കൽ ഓഫീസർ അല്ലെങ്കിൽ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ഡോക്ടർ ജൂനിയർ ഡോക്ടർമാർ മാത്രമാണ്.
ആരോഗ്യവകുപ്പ് ഡയറക്ടർ ഇറക്കിയ ഉത്തരവുകൾ (സർക്കാർ ഉത്തരവ്) ഫാർമസി ആക്ട് 1948 സെൻ പ്രകാരം ഒരു 42 ഡോക്ടർക്ക് തന്റെ പ്രിസ്ക്രിപ്ഷൻ അനുസരിച്ച് മറ്റൊരു ഡോക്ടറെ കൊണ്ട് മരുന്ന് വിതരണംചെയ്യിപ്പിക്കാനുള്ള അനുമതി മാത്രമാണെന്നും ബഹു. ഹൈക്കോടതി വ്യക്തമാക്കിയതാണ്. പ്രസ്തുത ആരോഗ്യവകുപ്പ് ഉത്തരവ് ബഹു. ഹൈക്കോടതി വിധിക്ക് ശേഷവും മെഡിക്കൽ ഓഫീസർമാർ ദുർവ്യാഖ്യാനം ചെയ്യുകയും ഫാർമസി ആക്ട് 1948 പ്രകാരം യോഗ്യരല്ലാത്ത സ്റ്റാഫ് നേഴ്സ് ജെ പി എച്ച് എൻ , ജെ എച്ച് ഐ , എം എൽ എസ് പി എന്നീ ആരോഗ്യവകുപ്പിലെ മറ്റ് ജീവനക്കാരെ ഫാർമസിയിൽ മരുന്ന് വിതരണത്തിനായി നിയോഗിക്കുകയും, ഗുരുതര കോടതിയലക്ഷ്യം ഭയന്ന് മരുന്ന് വിതരണം ചെയ്യാൻ വിസമ്മതിച്ചവരെ മാനസികമായി പീഡിപ്പിക്കുകയും ശിക്ഷാനടപടികൾക്ക് മുന്നോടിയായി മെമ്മോ നൽകുകയും ചെയ്യുകയാണ്. സുപ്രീം കോടതി ഉത്തരവ് ജെ ജെ  2022 (12) എസ് സി  23 ഡേറ്റഡ്  29-11-2022 പ്രകാരം വ്യാജ ഫാർമസിസ്റ്റുകൾ സർക്കാർ, സ്വകാര്യ ഫാർമസികളിൽ മരുന്ന് വിതരണം ചെയ്യുന്നത് തടയാനും അവർക്കെതിരെ ശിക്ഷാ നടപടി കൾ സ്വീകരിക്കാനും ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫാർമസികളിൽ മരുന്ന് വിതരണം ചെയ്യാൻ നിയമവിരുദ്ധമായി മറ്റ് ജീവനക്കാരെ ചുമതലപ്പെടുത്തുന്ന ഉത്തരവുകൾ ഇറക്കുന്ന മെഡിക്കൽ ഓഫീസർമാർക്കെതിരെ നടപടികൾ എടുക്കാൻ കേരള സർക്കാരും ആരോഗ്യവകുപ്പും തയ്യാറാക്കണമെന്ന് ആൾ കേരള ഫാർമസിസ്റ്റ് യൂണിയൻ ആവശ്യപ്പെടുന്നു. കോടതി ഉത്തരവുകളും മറ്റ് പ്രധാന നിയമങ്ങളും ലംഘിക്കുന്ന പ്രവണത ആരോഗ്യവകുപ്പിൽ കൂടുതലായി വരുന്നുണ്ട്. അത് സാധൂകരിക്കുന്ന സർക്കുലർ സംസ്ഥാന ചീഫ് സെക്രട്ടറി തന്നെ ഇറക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ എ.കെ.പി.യു. സംസ്ഥാന സെക്രട്ടറി ബബീഷ് പി, മലപ്പുറം ജില്ല മെമ്പർ ഉവൈസുൾ ഹാദി, വയനാട് ജില്ല മെമ്പർ വിപിൻ ജോസ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *