March 28, 2024

ശുചിത്വ നഗരം സുന്ദര ഗ്രാമം എന്ന ആശയം ഉയർത്തി വികസന പദ്ധതികളുമായി സന്തോഷ നഗരി

0
Einrh3h1394.jpg
 ബത്തേരി :
നഗരസഭയുടെ 2023 – 24 വർഷത്തേക്കുള്ള ബഡ്ജറ്റ് ചെയർ പേഴ്സൻ ടി.കെ.രമേശിന്റെ അധ്യക്ഷതയിൽ ഡെപ്യൂട്ടി ചെയർ പേഴ്സൻ എൽസി പൗലോസ് അവതരിപ്പിച്ചു. സന്തുലിത വികസനം ലക്ഷ്യം വെച്ചു കൊണ്ടുള്ള സുസ്ഥിര വികസനത്തിനാണ് ബഡ്ജറ്റ് ഊന്നൽ നൽകിയിട്ടുള്ളത്. സന്തോഷ സൂചിക ഉയർത്തി ഗ്രാമപ്രദേശങ്ങളെ ഉൾപ്പെടെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനും അതിലൂടെ നഗരസഭ ഒരു വിനോദ സഞ്ചാര ഹബ്ബാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ബജറ്റ് മുന്നോട്ടു വെക്കുന്നു.
നഗരസഭയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾ മുൻ നിർത്തി രണ്ടാമതും സ്വരാജ് പുരസ്ക്കാരത്തിന്റെ നിറവിലാണ് ബത്തേരി നഗരസഭ. പശ്ചാത്തല , സേവന മേഖലകളിൽ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഒരു ബദൽ ജനകീയ വികസന വിപ്ലവത്തിന് നാന്ദി കുറിക്കുകയാണ് ബജറ്റ് 538026214 കോടി രൂപ വരവും 532237260 കോടി രൂപ ചെലവും 5788954 രൂപ നീക്കിയിരിപ്പുമുള്ള മിച്ചബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.
 *ഗോത്ര താളത്തിന് അരങ്ങൊരുക്കി സമഗ്ര ഊരുവികസനം* : പട്ടിക വർഗ കോളനികളുടെ അടിസ്ഥാന വികസന മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കി തെരഞ്ഞെടുക്കപ്പെടുന്ന കോളനികളെ മാതൃകാ ഊരുകളാക്കി മാറ്റുന്ന പദ്ധതിക്ക് ഒന്നാം ഘട്ടത്തിൽ 50 ലക്ഷം വകയിരുത്തിയിരിക്കുന്നു.
 വിനോദ സഞ്ചാരികളുടെ പറുദീസയായി സന്തോഷ നഗരി :
സത്രം കുന്നിൽ കൺവെൻഷൻ സെന്റർ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രം, സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ചുങ്കം മുതൽ ബ്ലോക്ക് ഓഫീസ് വരെ ബുലേ വാർഡ് – ടൂറിസം സ്ട്രീറ്റ്,  ഡി ടി പി സി യുമായി സഹകരിച്ച് മണിച്ചിറ ചിറ നവീകരണം.
ചിത്ര. ചരിത്ര- സംസ്ക്കാര നഗരിയാക്കി നഗരസഭയെ മാറ്റുന്ന പദ്ധതി.
 പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യം വെച്ചു കൊണ്ട് ചെറുകിട വ്യവസായ സംരംഭക നൈപുണി വികസന പദ്ധതി : കാർഷിക ഉൽപന്ന സംഭരണം സംസ്ക്കരണം കുലത്തൊഴിൽ നവീകരണ പരിശീലനം യുവ സംരംഭകർക്ക് നൈപുണി പരിശീലനം എന്നിവ ബജറ്റിൽ ഉൾക്കൊളളിച്ചിരിക്കുന്നു.
പശ്ചാത്തല വികസനത്തിന് മുൻതൂക്കം :
പുതിയ ബസ് സ്റ്റാൻഡ്, പഴയ മത്സ്യ മാംസ മാർക്കറ്റിൽ ഷോപ്പിംങ് കോംപ്ലക്സ് . വിട്ടു കിട്ടിയ ശ്മശാനത്തിൽ ആധുനിക രീതിയിലുള്ള ക്രമിറ്റോറിയം, വഴി വിളക്കുകൾ ഗ്രാമ റോഡുകളിൽ,
 വനിതകളുടെ ജീവിത നിലവാരമുയർത്താൻ വിവിധ പദ്ധതികൾ: വനിതാ വിശ്രമ കേന്ദ്രം, ശിശു പരിപാലന കേന്ദ്രം, വനിതാ സംരഭകത്വ പ്രോത്സാഹനം. ഭിന്നശേഷി ക്കാർക്ക് ഉപകരണങ്ങൾ, സ്വയം തൊഴിൽ സംരംഭങ്ങൾ . എന്നിവക്ക് ബഡ്ജറ്റ് ഊന്നൽ നൽകുന്നു.
സ്റ്റുഡൻസ് കൗൺസിൽ നിർദേശങ്ങളുൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പാർപ്പിട നിർമ്മാണം റിപ്പയർ ഉൾപ്പെടെ വായ്പ കൂടി സ്വീകരിച്ചുകൊണ്ട് 8 കോടി 37 ലക്ഷം രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൃഷി, ക്ഷീരമേഖല , മൃഗസംരക്ഷണം മത്സ്യമേഖല ഉൾപ്പെടെയുള്ള ഉദ്പാദന മേഖലക്കായി 1 കോടി 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ വെൽ നെസ് സെന്റർ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
അതി ദരിദ്രരെ പുനരധിവസിപ്പിക്കുന്നതിനും കുടുംബശ്രീ പ്രവർത്തനങ്ങൾക്കുമായി 28 ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തിയിട്ടുണ്ട്.
വൃദ്ധരുടെ വൃദ്ധി : വയോജനങ്ങളുടെ അയൽ കൂട്ടം മെഡിക്കൽ ക്യാമ്പുകൾ പകൽ വീടുകളുടെ പ്രവർത്തനമുൾപ്പെടെ 37 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
മാലിന്യ സംസ്ക്കരണത്തിനും . ജനങ്ങളുടെ ജീവിത സംസ്ക്കാരമാക്കി മാറ്റുന്നതിനുമായി ഹരിത കർമ്മസേന ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ 1 കോടി അമ്പതു ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.
യുവജനങ്ങളുടെ കായികശേഷി വികസനം ലക്ഷ്യം വെച്ചുള്ള ഒരു ക്ലബ്ബ് ഒരു കായിക ഇനം എന്ന പദ്ധതിയും ഒരു സ്കൂൾ ഒരു കായിക ഇനം എന്ന പദ്ധതിക്കായി 1 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ശുചിത്വ നഗരo സുന്ദര ഗ്രാമം എന്ന ബത്തേരി നന്മ നഗരസഭയുടെ വികസന പന്ഥാവ് വെട്ടിത്തുറന്നു കൊണ്ടുള്ള പുരോഗമന ജെന്റർ ബജറ്റാണ് നഗരസഭയിൽ അവതരിപ്പിക്കപ്പെട്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *