April 18, 2024

ത്രിതല പഞ്ചായത്തുകളുടെ വികേന്ദ്രീകൃത അധികാരങ്ങൾ കേന്ദ്ര – കേരള സർക്കാരുകൾ കവർന്നെടുക്കുന്നു : രാഹുൽ ഗാന്ധി എം. പി

0
Img 20230321 193831.jpg
കൽപ്പറ്റ : ത്രിതല പഞ്ചായത്തുകളുടെ വികേന്ദ്രീകൃത അധികാരങ്ങൾ കേന്ദ്ര – കേരള സർക്കാരുകൾ കവർന്നെടുക്കുകയാണെന്ന് ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. വയനാടിന്റെ തനത് പ്രശ്നങ്ങളായ വന്യമൃഗ ശല്യം, ബഫർ സോൺ വിഷയം, ഗതാഗത പ്രശ്നങ്ങൾ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ, വേസ്റ്റ് മാനേജ്മെന്റ്, ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രധാനമായും ചർച്ച ചെയ്തു. ത്രിതല പഞ്ചായത്തുകൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാത്തതും ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാരുകൾ പ്രതിസന്ധി സൃഷ്ടിക്കുന്നതും യോഗത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ചു.
വായനാട്ടിൽ ക്യാൻസർ ഉൾപ്പടെയുള്ള മാറാരോഗങ്ങളുടെ ക്രമാതീതമായ വർദ്ധനവ് അശാസ്ത്രീയമായ കൃഷിരീതി കൊണ്ടോ വളപ്പ്രയോഗം കൊണ്ടോ  ആണെന്ന് ശാസ്ത്രീയമായ പഠനം നടത്തണമെന്ന് സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ വയനാടിന്റെ ആരോഗ്യ രംഗത്ത് സമഗ്രമായ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ വാഗ്ദാനം നൽകി.
ഭവന രഹിതരായ നിരവധി ആളുകൾ ഗുണഭോക്‌തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടും ഇത് വരെ വീടുകൾ ലഭിക്കാത്ത വിഷയം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽ വീണ്ടും ഒരിക്കൽ കൂടി കൊണ്ടുവരാമെന്ന് രാഹുൽ ഗാന്ധി അംഗങ്ങൾക്ക് ഉറപ്പ് നൽകി. കൈത്താങ്ങ് പദ്ധതിയിലൂടെ നിരവധി അശരണർക്ക് രാഹുൽ ഗാന്ധി മുൻകൈയെടുത്ത് 32 ഓളം വീടുകൾ നൽകിയതിന് യോഗം നന്ദി രേഖപ്പെടുത്തി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുമായുള്ള സംവാദം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജില്ലയിലെ നഗരസഭകളിൽ നിന്നും ത്രിതല പഞ്ചായത്തുകളിൽ നിന്നുമായി മുന്നോറോളം അംഗങ്ങൾ പങ്കെടുത്തു. യോഗത്തിൽ ജില്ലാ യു.ഡി.എഫ്. ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ, ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.കെ. അബ്രഹാം, കെ.എൽ, പൗലോസ്, സംഷാദ് മരക്കാർ, പി.ടി. മാത്യു, എം.എ. ജോസഫ്, അഡ്വ. ടി.ജെ.ഐസക്ക്, എച്ച്.ബി. പ്രദീപ് മാസ്റ്റർ, എം.ജി. ബിജു, പി.വി. ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, നസീമ ടീച്ചർ, ശകുന്തള ടീച്ചർ, അബ്ദുൽ ഗഫൂർ കാട്ടി, റംല മേപ്പാടി തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *