August 26, 2026

കർഷക സംഘം,സി ഐ ടി യു, കെ എസ് കെ ടി യു സംയുക്ത കാൽനട പ്രചരണ ജാഥ നടത്തി

0
20230331_101738.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാര്യാട് : ബി.ജെ.പി. സർക്കാരിന്റെ ജനവിരുദ്ധ – വർഗ്ഗീയ നയങ്ങൾക്കെതിരെ കർഷക സംഘം , സി ഐ ടി യു, കെ എസ് കെ ടി യു മുട്ടിലിൽ സംയുക്ത കാൽനട പ്രചരണ ജാഥ നടത്തി. വാര്യാട് നിന്ന് ആരംഭിച്ച ജാഥ എടപ്പെട്ടിയിൽ സമാപിച്ചു. ജാഥക്ക് വിവധയിടങ്ങളിൽ സ്വീകരണം നൽകി. സ്ത്രീകളടക്കം നിരവധി പേർ ജാഥയിൽ പങ്കെടുത്തു. ജാഥാ ക്യാപ്റ്റൻ ജെയിൻ ആന്റണി, മണി പി. ജയരാജൻ കെ. എന്നിവർ നേതൃത്വം നൽകി. വാര്യാട് മുതൽ എടപ്പെട്ടി വരെ നടന്ന റാലി വാര്യാട് കർഷക തൊഴിലാളി യൂണിയൻ ജില്ലാ ട്രഷറർ എം.ഡി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സമാപന പൊതുയോഗം എടപ്പെട്ടിയിൽ കർഷകസംഘം ജില്ലാ ജോയിൻറ് സെക്രട്ടറി വി.ഹാരിസ് ഉദ്ഘാടനം ചെയ്തു. വി.വേണുഗോപാൽ, കെ മുഹമ്മദ് കുട്ടി, വിശ്വനാഥൻ, ഷീബാ വേണുഗോപാൽ, പി എം പ്രവീൺ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *