June 13, 2026

പാലിയേറ്റിവ് കുടുംബങ്ങൾക്കുള്ള ഭക്ഷണസാധന കിറ്റുകൾ നൽകി

0
eiTZDFR96383.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ നിർദ്ധനരായ പാലിയേറ്റിവ് പരിചരണത്തിലുളള 122 രോഗി കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ ഉൾപ്പെട്ട കിറ്റുകൾ വീട്ടിൽ എത്തിച്ചു നൽകി.പഞ്ചായത്ത് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ ആദ്യകാല പാലിയേറ്റിവ് പ്രവർത്തകർക്ക്കിറ്റ് കൈമാറി നിർവഹിച്ചു. പാലിയേറ്റിവ് ചെയർമാൻ കെ.ടി കുഞ്ഞബ്ദുള്ള  അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ്, മെമ്പർ അനിഷ്, ഡോക്ടർമാരായ അനിത, ഷെരീഫ്, എച്ച്.ഐ അജിത്,ജെ.എച്ച്.ഐ ഷിബു,പാലിയേറ്റിവ് നഴ്സ് റോസ്‌ലി, വൊളണ്ടിയർ മുകുന്ദൻ, ഹാരിസ് ടി പി .പാലിയേറ്റിവ് . സപ്പോർട്ടിംഗ് കമ്മറ്റി കൺവീനർ ജിജി ജോസഫ്, കമ്മറ്റി മെമ്പർ അബ്ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *