November 12, 2026

അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും നൂറ്റിപത്തോളം കവറുകളിലായി സൂക്ഷിച്ച ഒന്നര കിലോയോളം കഞ്ചാവ് പിടികൂടി

0
IMG_20230420_105601.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ബത്തേരി മൈതാനിക്കുന്ന് ജംഗ്ഷനില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ഒന്നര കിലോയോളം കഞ്ചാവ് പിടികൂടി. വില്‍പ്പനക്കായി നൂറ്റിപത്തോളം കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ് കടത്തിയ ചെതലയം പുകലമാളം തൈത്തൊടി വീട്ടില്‍ അബ്ദുള്‍ മുത്തലിബ് (30) നെ ബത്തേരി എസ്‌ഐ സി.എം സാബുവും സംഘവും അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ ഒന്നരയോടെ മുത്തലിബ് സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എ എസ് ഐ അനീഷ്, സി പി ഒ മാരായ രജീഷ്, അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *