September 17, 2026

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു

0
20230420_191612.jpg
By ന്യൂസ് വയനാട് ബ്യൂറോ
നായ്ക്കെട്ടി: ജില്ലയിലെ ലീഡ് ബാങ്കായ കാനറ ബാങ്കിന്റെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി വിഭാഗത്തിൽ നിർമ്മിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനം കളക്ടർ ഡോ. രേണുരാജ് ഐ. എ.എസ് നിർവഹിച്ചു. നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കാനറാ ബാങ്ക് ജനറൽ മാനേജർ എസ്. പ്രേംകുമാർ മുഖ്യാതിഥിയായിരുന്നു. യോഗത്തിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എൻ എ ഉസ്മാൻ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാഡിങ് കമ്മിറ്റി ചെയർമാൻ ഓമന പങ്കളം, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ മണിലാൽ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ദാഹർ മുഹമ്മദ് എന്നിവർ സംസാരിച്ചു. തുടർന്ന് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ജീവനക്കാരും കാനറാ ബാങ്ക് നടപ്പിലാക്കുന്ന സുരക്ഷാ 2023 പദ്ധതിയുടെ ഭാഗമായി കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ അനിൽ കുമാറിന് സമ്മതപത്രം കൈമാറി. നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം നടപ്പിലാക്കുന്ന കുട്ടികളുടെ ആരോഗ്യ ക്ഷേമ പദ്ധതിയായ സുകൃതം-ചാമ്പ്യൻ പദ്ധതിയുടെ കേസ് ഷീറ്റ് പ്രകാശനം കളക്ടർ നിർവഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *