June 26, 2026

ഡിവൈഎഫ്‌ഐ ജില്ലാ യൂത്ത്മാർച്ച്: രണ്ടാം ദിവസം പര്യടനം പൂർത്തിയാക്കി

0
IMG_20230426_210218.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: “യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ പര്യടനം പൂർത്തിയാക്കി. 30വരെയാണ് ജില്ലാ കാൽനട ജാഥ. ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥാ ക്യാപ്റ്റന്‍. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് മാനേജരും സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു വൈസ് ക്യാപ്റ്റനുമാണ്.
യൂത്ത് മാർച്ചിന്റെ രണ്ടാം ദിനത്തെ പര്യടനം തലപ്പുഴയിൽ പി ഗഗാറിൻ ഉദ്ഘാടനംചെയ്തു. തുടർന്ന് കണിയാരം, മാനന്തവാടി, തോണിച്ചാൽ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തരുവണയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കെ റഫീഖ്, വൈസ് ക്യാപ്റ്റൻ ഷിജി ഷിബു, മാനേജർ കെ എം ഫ്രാൻസിസ് , ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ ആർ ജിതിൻ, ജില്ലാ വൈസ് പ്രസിഡണ്ട് സി ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. സമാപന കേന്ദ്രമായ തരുവണയിൽ അഡ്വക്കറ്റ് രാഹുൽരാജ് മുഖ്യപ്രഭാഷണം നടത്തി. ജാഥാ മൂന്നാം ദിവസമായ 27 ന് രാവിലെ ഒമ്പതിന്‌ പനമരത്ത് നിന്ന് പ്രയാണമാരംഭിക്കും. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്‌ഘാടനം ചെയ്യും. സമാപന യോഗം കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *