September 19, 2026

എന്‍.എസ്.എസ് സഹവാസ ക്യാമ്പിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തി നടത്തി

0
IMG_20230501_181935.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പള്ളി: സി.കെ രാഘവന്‍ മെമ്മോറിയല്‍ ബി.എഡ് കോളേജില്‍ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന എന്‍.എസ്.എസ് സഹവാസ ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ബത്തേരി പുല്‍പള്ളി റോഡിലെ എരിയപ്പള്ളി മുതല്‍ കേളക്കവല വരെയുള്ള പാതയുടെ ഇരുവശങ്ങളിലേയും കാടുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്ത് ശുചീകരണ പ്രവൃത്തി നടത്തി. ശുചീകരണ പ്രവൃത്തി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ കെ.ആര്‍ ജയറാം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി.എഫ് മേരി, വൈസ് പ്രിന്‍സിപ്പല്‍ പി.ആര്‍ ഷീന,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോളി കെ. ജോര്‍ജ്, സി.എം എല്‍ദോസ്, പി.ബി നീതു, സൂര്യ, അനുശ്രീ എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *