June 27, 2026

മീനങ്ങാടി സി എച്ച് സിയോടുള്ള അവഗണന അവസാനിപ്പിക്കണം : യൂത്ത് കോൺഗ്രസ്‌

0
ei6IAMU31120.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മീനങ്ങാടി സി എച്ച് സി യോടുള്ള സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്നും പണി പൂർത്തീകരിച്ച പുതിയ കെട്ടിടം ഉടൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നും ഒഴിഞ്ഞു കിടക്കുന്ന ഗൈനക്കോളജി പോസ്റ്റിൽ അടിയന്തിര മായി നിയമനം നടത്തണമെന്നും യൂത്ത് കോൺഗ്രസ്‌ മീനങ്ങാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.പൊതു സമ്മേളനം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മീനങ്ങാടി മണ്ഡലം പ്രസിഡന്റ്‌ മനു മീനങ്ങാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ എസ് യു സംസ്ഥാന സെക്രട്ടറി അഡ്വ ലയണൽ മാത്യു, കെപി സി സി മെമ്പർ കെ ഇ വിനയൻ, അനീഷ് റാട്ടക്കുണ്ട്, കെ എസ് യു വയനാട് ജില്ലാ പ്രസിഡന്റ്‌ അഡ്വ ഗൗതം ഗോകുൽദാസ്, ജസ്റ്റിൻ പി ജോഷ്വ, ലിന്റോ കുര്യാക്കോസ്, ബിജു വി സി, സിജു പൗലോസ് തോട്ടത്തിൽ, ബേബി വർഗീസ്, വി എം വിശ്വനാഥൻ,ഡിന്റോ ജോസ് തുടങ്ങിയവർ സംസാരിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *