പോലീസ് അസോസിയേഷൻ ഷട്ടിൽ ടൂർണമെൻ്റ് സംഘടിപ്പിച്ചു
തരുവണ: മെയ് 30, 31 തീയതികളിലായി നടക്കുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ്റെ ഭാഗമായി ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് സംഘടിപ്പിച്ചു. തരുവണ ഗെയിംസ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതിയംഗം ബിപിൻ സണ്ണി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെള്ളമുണ്ട സബ് ഇൻസ്പെക്ടർ കെ. എ ഷറഫുദ്ദീൻ മുഖ്യാതിഥിയായി. പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സതീഷ് കുമാർ പി.ജി.,ജെറിൻ കെ ജോണി എന്നിവർ സംസാരിച്ചു.






Leave a Reply