May 16, 2026

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ നാളെ തുടങ്ങും

0
IMG_20230519_171303.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷത്തെയും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് പരീക്ഷ നാളെ ശനി ആരംഭിക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെയാണ് പരീക്ഷ. ജില്ലയില്‍ 465 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 378 പേര്‍ ഹയര്‍സെക്കന്‍ഡറി തുല്യത ഒന്നാം വാര്‍ഷിക പരീക്ഷയ്ക്കും 178 പേര്‍ രണ്ടാംവര്‍ഷ പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്തു. ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷ എഴുതുന്നവരില്‍ 20 പേര്‍ എസ്.സി വിഭാഗത്തിലുള്ളവരും 72 പേര്‍ എസ്.ടി വിഭാഗത്തിലുള്ളവരുമാണ്. പ്ലസ് ടു കോഴ്‌സിന് 11 പേര്‍ എസ്.സി വിഭാഗത്തിലുള്ളവരും 44 പേര്‍ എസ്.ടി വിഭാഗത്തിലുള്ളവരുമാണ്. മേയ് 25 വരെയാണ് പരീക്ഷ. 
  മാനന്തവാടി ജി.എച്ച്.എസ്.എസ്, കണിയാമ്പറ്റ ജി.എച്ച്.എസ്.എസ്, സുല്‍ത്താന്‍ബത്തേരി സര്‍വജന എച്ച്.എസ്.എസ്, കല്‍പ്പറ്റ ജി.എച്ച്.എസ്.എസ് എന്നിവയണ് പരീക്ഷാ കേന്ദ്രങ്ങള്‍. 23 വയസ്സ് മുതല്‍ 68 വയസ്സ് വരെയുള്ളവരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. 68 വയസ്സുള്ള സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പങ്കജവല്ലി അമ്മയാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. മാനന്തവാടി ജി.എച്ച്.എസ്.എസിലെ കെ. കീര്‍ത്തി, കാട്ടിക്കുളം ജി.എച്ച്.എസ്.എസിലെ പി.ആര്‍ രഞ്ജിത്ത്, കല്‍പ്പറ്റ ജി.എച്ച്.എസ്.എസിലെ അസ്ലം എന്നിവരാണ് പ്രായം കുറഞ്ഞ പഠിതാക്കള്‍. പത്താം ക്ലാസ് വിജയിച്ചവരും 22 വയസ്സ് പൂര്‍ത്തിയാക്കിയവരുമായ പഠിതാക്കളാണ് ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനത്തിന് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ വര്‍ഷത്തെ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ മേയ് 31 ന് സമാപിക്കും. രണ്ടാം ശനിയാഴ്ചയും എല്ലാ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും ക്ലാസ്സുകള്‍ ഓഫ്ലൈനായി നടത്തിയതിനുശേഷമാണ് പരീക്ഷ നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *