June 27, 2026

ജില്ലയിലെ ആദ്യ കെ സ്റ്റോർ പൊതു വിതരണ കേന്ദ്രം മുണ്ടക്കുറ്റിയിൽ പ്രവർത്തനം ആരംഭിച്ചു

0
ei035ZG57690.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: ജില്ലയിലെ ആദ്യ കെ സ്റ്റോർ പ്രവർത്തനം തുടങ്ങി. മുണ്ടക്കുറ്റി പൊതു വിതരണ കേന്ദ്രം ആണ് ജില്ലയിലെ ആദ്യ കെ സ്റ്റോർ ആയി പ്രവർത്തനം തുടങ്ങിയത്. റേഷൻ സാധനങ്ങൾക്കു പുറമേ സപ്ലൈകോ ഉൽപന്നങ്ങളും ഛോട്ടു ഗ്യാസ്, മിൽമ ഉൽപന്നങ്ങൾ, ഓൺലൈൻ സേവനങ്ങൾ, ബാങ്കിങ് സേവനങ്ങൾ എന്നിവ കെ സ്റ്റോർ വഴി ലഭ്യമാകും.നിലവിൽ സേവനങ്ങൾ പൂർണ സജ്ജമായിട്ടില്ലെങ്കിലും ഉടൻ തന്നെ ഇവയെല്ലാം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറയിലും മേപ്പാടിയിലും ആണ് ആദ്യഘട്ടത്തിൽ കെ സ്റ്റോറുകൾ പ്രവർത്തനം ആരംഭിക്കുന്നത്. കെ സ്റ്റോർ വൈത്തിരി താലൂക്ക് തല ഉദ്ഘാടനം ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു.പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മുഹമ്മദ് ബഷീർ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദു റഹ്മാൻ, വാർഡംഗം നിഷ മോൾ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *