October 10, 2026

നാടക പ്രവർത്തകൻ ഗിരീഷ് കാരാടി (50) നിര്യാതനായി

0
IMG_20230601_124122.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: മൂന്ന് പതിറ്റാണ്ടായി വയനാട്ടിലെ അമച്വര്‍,തെരുവ്, സ്‌കൂള്‍ നാടകവേദികളെ സജീവമാക്കിയ നാടക സംവിധായകനും അഭിനയതാവുമായ ഗിരീഷ് കാരാടി (50) നിര്യാതനായി. താമരശ്ശേരി കാരാടി സ്വദേശിയായ ഗിരീഷ് ബത്തേരിയിലാണ് താമസം. കഴിഞ്ഞ ഉപജില്ലാ കലോത്സവ സമയത്ത് മുതല്‍ അസുഖ ബാധിതനായി ആശുപത്രിയിലും പിന്നീട് വീട്ടിലും ചികിത്സയിലായിരുന്നു. നിലവില്‍ അഞ്ഞൂറിലേറെ നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും കുട്ടികള്‍ക്കായി അണിയിച്ചൊരുക്കിയവയാണ്.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗമാണ്. 
ഭാര്യ: ബിന്ദു ഗീരിഷ്. മക്കള്‍: അരുണ്‍ ഗിരീഷ്, അഭിജിത്ത് ഗിരീഷ്. സംസ്‌കാരം നാളെ (ജൂണ്‍ 2) രാവിലെ 10ന് ബത്തേരി ജയ്ഹിന്ദ് ശ്മശാനത്തില്‍ നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *