September 15, 2024

കെ.എസ്.ആര്‍.ടി. സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
20230601 114212.jpg
എടവക: കോഴിക്കോട് താമരശ്ശേരി ഓടക്കുന്നില്‍ കെ.എസ്.  ആർ.ടി.സി  ബസും, ബൈക്കും കൂട്ടിയിടിച്ച് എടവക എള്ളുമന്ദം സ്വദേശിയായ യുവാവ് മരിച്ചു. പൂവത്തിങ്കല്‍ വീട്ടില്‍ പി.എം അനീഷ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി നോക്കി വരികയായിരുന്നു അനീഷ്. മണിയന്‍ (ദാരപ്പന്‍) – പുഷ്പ ദമ്പതികളുടെ മകനാണ്. അനിത, അമ്മുകുട്ടി എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *