October 10, 2026

എ.ഐ. ക്യാമറയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

0
IMG_20230606_093117.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ :എ.ഐ ക്യാമറ പദ്ധതിയിലെ അഴിമതിക്കെതിരെ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പടിഞ്ഞാറത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാപ്പുണ്ടിക്കൽ ജംഗ്ഷനിലെ എ.ഐ. ക്യാമറയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സമരം ഡി.സി.സി. ജനറൽ സെക്രട്ടറി പി.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട് ഇ.കെ.പ്രഭാകരൻ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിമായ ബിനു തോമസ്, പി.നാസർ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജെസ്വിൻ വാർഡ് മെമ്പർ അനീഷ് കെ.കെ. യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ടുമരായ സാദിഖ് വി.ഇ. ,സാം സഞ്ജയ് വാസു ,സദാനന്ദൻ തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *