August 4, 2026

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി

0
IMG_20230606_134238.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യുടെ കെടുകാര്യസ്ഥിതിയും, അഴിമതിയും, സ്വജനപക്ഷപാതവും ആരോപിച്ചു വെള്ളമുണ്ട പഞ്ചായത്തു യു. ഡി. എഫ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. യു. ഡി. എഫ് ചെയർമാൻ സി. പി. മൊയ്‌ദു ഹാജി അധ്യക്ഷത വഹിച്ചു. ഉനൈസ് തോട്ടൊളി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ, ഡി. സി. സി. വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കൊച്ചി ഹമീദ്,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി. സി. ഇബ്രാഹിം ഹാജി, സെക്രട്ടറിമോയി വാരാമ്പറ്റ, കൊടുവേരി അമ്മദ്, ടി. കെ. മമ്മൂട്ടി, ഷാജി ജേകബ്, നിസാർ കൊടക്കാടു, പടയൻ മമ്മൂട്ടി ഹാജി,റംല മുഹമ്മദ്‌, ഖമരുലൈല, ആതിക്ക ബായി, പി. മുഹമ്മദ്‌, ലതിക, ഈ. വി. സിദീഖ്, കെ. കെ. സി. റഫീഖ്,അലുവ മമ്മൂട്ടി,സി. സി. അന്ദ്രുഹാജി,ബാലൻ വെള്ളരിമല, അസീസ് വെള്ളമുണ്ട,തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *