എൻ.സി.പി സ്ഥാപകദിനം ആചരിച്ചു
പുൽപ്പള്ളി : എൻ.സി.പി സ്ഥാപകദിനത്തോടനുബന്ധിച്ച് മുള്ളൻകൊല്ലി, പുൽപ്പള്ളി മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തുകയും, പ്രധാന പ്രവർത്തകരുടെ വീടുകളിൽ പാർട്ടി പതാകയുമെന്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.എൻ.സി.പി ജില്ലാ സെക്രട്ടറി ഷൈജു കൃഷ്ണൻ,പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ് പി ജി അനിരുദ്ധൻ, തുടങ്ങിയവർ നേതൃത്വം നൽകി.
പാഴുകാരൻ ജോർജ്, സുരേഷ് മരക്കടവ്, ടി ജെ സജിത്ത് കളരിപ്പാട്ട്, രാജു മരക്കടവ്, നിതിൻ ടി ടി, കുഞ്ഞുമോൻ , ഷൈമ എൻ,
റെനി,സുനിത, ശോഭന,ശ്രീജിത്ത്, സജു ടി കെ, വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.






Leave a Reply