June 29, 2026

പുൽപള്ളി സഹകരണ ബാങ്ക് തട്ടിപ്പ് : കെ.കെ എബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
IMG_20230614_125707.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി: പുൽപള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ റിമാൻറ്റിൽ കഴിയുന്ന ബാങ്ക് പ്രസിഡൻറും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. എബ്രഹാമുമായി പുൽപ്പള്ളി ബാങ്കിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഇന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് പോലീസ് കസ്റ്റഡി. അതേ സമയം തനിക്കെതിരായ നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെകെ എബ്രഹാം പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ കൂടുതൽ പ്രതികരണത്തിനില്ല. പുറത്തിറങ്ങിയശേഷം കാര്യങ്ങൾ പറയാനുണ്ടെന്നും കെ കെ എബ്രഹാം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *