June 30, 2026

തരിയോട് ജി എൽ പി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശില്പശാല

0
IMG_20230614_193848.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം:കാവുംമന്ദം പുതുതായി അക്ഷര ലോകത്തേക്ക് എത്തിയ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സചിത്ര പാഠപുസ്തകത്തിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിന് തരിയോട് ജിഎൽപി സ്കൂളിൽ ഓലപ്പീപ്പി എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ബിന്ദു തോമസ് അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് നിരവധി പഠനോപകരണങ്ങൾ ഇതിലൂടെ തയ്യാറാക്കി സ്കൂളിന് സമർപ്പിച്ചു. ഭാഷാ പഠനം ലളിതവും ആസ്വാദ്യകരവും ആക്കുന്നതിന് വേണ്ടിയാണ് ഈ ശില്പശാലയിൽ പ്രാധാന്യം കൊടുത്തത്. സീനിയർ അസിസ്റ്റൻറ് സിപി ശശികുമാർ, പി ബി അജിത, എം നീതുമോൾ, വി പി ചിത്ര തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *