May 10, 2024

റവന്യു റിക്കവറി അവലോകന യോഗം ചേര്‍ന്നു

0
Img 20230614 193944.jpg
 കൽപ്പറ്റ : 2022-23 സാമ്പത്തിക വര്‍ഷത്തെ റവന്യു റിക്കവറി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് യോഗം ഉദ്ഘാടനം ചെയ്തു. വരുന്ന സാമ്പത്തിക വര്‍ഷവും റവന്യു റിക്കവറിയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ സാധിക്കണമെന്നും ഇ-ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. ജില്ലയില്‍ റവന്യു റിക്കവറിയില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച മാനന്തവാടി വില്ലേജ് ഓഫീസ്, വിവിധ താലൂക്കുകളിലായി മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച മാനന്തവാടി താലൂക്കിലെ അഞ്ച്കുന്ന്, വൈത്തിരി താലൂക്കിലെ തരിയോട്, മൂപ്പൈനാട്, ബത്തേരി താലൂക്കിലെ നടവയല്‍ വില്ലേജ് ഓഫീസുകളെ ചടങ്ങില്‍ ആദരിച്ചു. ഓഫീസുകളിലെ ഖരമാലിന്യ നിര്‍മ്മാര്‍ജനം, വില്ലേജ് ഓഫീസുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും ചര്‍ച്ച നടത്തി. ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ഗോപിനാഥ്, കെ. ദേവകി, കെ. അജീഷ്, വി. അബൂബക്കര്‍, ഫിനാന്‍സ് ഓഫീസര്‍ സതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. തഹസില്‍ദാര്‍മാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *