August 2, 2026

ക്വാറി ഉത്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക – സി.ഐ.റ്റി.യു

0
20230618_181831.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: നിർമ്മാണ മേഖലയിൽ ക്വാറി ഉത്പന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ സി ഐ റ്റി യു ജില്ലാ കൺവൻഷൻ അഭ്യർത്ഥിച്ചു. നിർമ്മാണ സാമഗ്രികളുടെ വില യാതൊരുവിധ മാനദണ്ഡവുമില്ലാതെ ഉടമകൾ വർദ്ധിപ്പിക്കുകയാണ്. ഇതര ജില്ലകളെ അപേക്ഷിച്ച് വലിയ വിലയാണ് വർദ്ധിപ്പിച്ചത്. ജില്ലാ ഭരണകൂടം ഇടപെട്ട് വില നിയന്ത്രിക്കുന്നതിന് ആവശ്യമായ നിലപാട് സ്വീകരിച്ചുവെങ്കിലും വില കുറയ്ക്കാൻ ക്വാറി ഉടമകൾ തയ്യാറാകുന്നില്ല. രണ്ട് തവണ യോഗം ചേർന്നിട്ടും വർദ്ധിപ്പിച്ച വില കുറക്കാൻ യയ്യാറാകാത്ത നിലപാട് പ്രതിഷേധാർഹമാണ്. ക്വാറി ഉത്പന്നങ്ങളുടെ വില കുറക്കാൻ തയ്യാറാകണമെന്ന് ജില്ലാ കൺവൻഷൻ അഭ്യർത്ഥിച്ചു. യോഗത്തിൽ എ.എ.സുരേഷ് അധ്യക്ഷത വഹിച്ചു. സി ഐ റ്റി യു ജില്ലാ ട്രഷറർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. എം.മധു, കെ.സി. ജബ്ബാർ എന്നിവർ സംസാരിച്ചു. കെ.വാസുദേവൻ സ്വാഗതവും കെ.വിനോദ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *