കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് അബ്ദുൽ ഗഫൂർക്കാട്ടി തെരഞ്ഞെടുക്കപ്പെട്ടു
കൽപ്പറ്റ : കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് ലോക്കൽ അതോറിറ്റി ബോഡിയിലേക്ക് നടന്ന ഇലക്ഷനിൽ വയനാട് ജില്ലയിൽ നിന്നും യു. ഡി. ഫ് സ്ഥാനാർത്ഥി പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർക്കാട്ടി തെരഞ്ഞെടുക്കപ്പെട്ടു.സിപിഎമ്മിലെ ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂർ ആയിരുന്നു എതിർ സ്ഥാനാർത്ഥി അബ്ദുൽ ഗഫൂർക്കാട്ടിക്ക് 237 വോട്ടും സുരേഷ് താളൂ രിന്നു 197 വോട്ടുകളും ലഭിച്ചു. രണ്ടു വോട്ടുകൾ അസാധുവായി 39 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അബ്ദുൽ ഗഫൂർ കാട്ടി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ വയനാട് ജില്ലയിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആണ് അബ്ദുൽ ഗഫൂർ കാട്ടി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട് നിലവിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ്. പച്ചിലക്കാട് പരേതനായ കാട്ടി ആലിയുടെയും കല്ല ങ്കോടൻ കുഞ്ഞിപ്പാത്തുവിന്റെയും മകനാണ് നിഷാത് ആണ് ഭാര്യ. മുഹമ്മദ് ഫർസീൻ. മുഹമ്മദ് ഫവാസ്. മക്കളാണ്.






Leave a Reply