ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിച്ചു
കമ്പളക്കാട്: കമ്പളക്കാടും പരിസര പ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ പൗര പ്രമുഖര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, വ്യാപാരികള്‍ , വിവിധ മേഖലകളിലെ തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിച്ചു. ലഹരിക്കെതിരായി എക്‌സൈസ് – പോലീസ് എന്നിവരുടെ സഹായത്തോടെ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുവാനും വിവിധ സംഘടനകളുമായും റസിഡന്‍സ് അസോസിയേഷന്‍, കുടുബശ്രീ യൂണിറ്റുകള്‍ , വാര്‍ഡ് വികസന സമിതികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രദേശത്തെ എല്ലാ ഭാഗങ്ങളിലും ഉപസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുവാനും കുടുംബയോഗങ്ങള്‍ ചേരുവാനും തീരുമാനിച്ചു. കൂടാതെ ലഹരി ഉപയോഗം, വില്പന എന്നിവ സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം എക്‌സൈസ്, നര്‍കോട്ടിക്‌സ്, പോലീസ് വകുപ്പുകളെ അറിയിക്കാനും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാന്‍ നിവേദനം നല്‍കുവാനും തീരുമാനിച്ചു. പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളേയും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അണി ചേര്‍ത്ത് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു.






Leave a Reply