August 2, 2026

വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു

0
eiMTWXD72648.jpg
By ന്യൂസ് വയനാട് ബ്യൂറോ
മടക്കിമല : മടക്കിമല ഒഴക്കൽ കുന്നിൽ നെല്ലാംങ്കണ്ടി ഷംസുദ്ദീൻ മുസ്‌ലിയാരുടെ മകൻ സിനാന്റെ മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി11മണിക്ക് സിനാൻഫോൺ കിടക്കുന്നതിന്റെ അടുത്തുള്ള ജനലിലാണ് വെച്ചിരുന്നത്.  പെട്ടെന്ന് ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോൾ മൊബൈലിൽ നിന്നാണ് ശബ്ദം എന്ന് മനസ്സിലായി. ഉടൻ മൊബൈൽ ഫോൺഎടുത്ത് വലിച്ചെറിയുകയായിരുന്നു. രണ്ടു മിനിറ്റിനുശേഷം ഉയർന്ന ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് കമ്പളക്കാട് ടൗണിലുള്ള ഒരു കടയിൽ നിന്നും വാങ്ങിയതാണ് ഫോൺ. ആളിക്കത്തുന്നത് കണ്ടു നിഷാദിന്റെ ഉമ്മ ഓടിവന്ന് തീ കെടുത്തിയത്  കൊണ്ട്   വലിയ അപകടം ഒഴിവായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *