November 2, 2026

മൗണ്ടയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നാളെ പെരുന്തട്ടയിൽ

0
IMG_20230712_190028.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടന്നു വരുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി നടത്തുന്ന മൗണ്ടയ്ൻ സൈക്ലിംഗ് (എം.ടി.ബി.) ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച കൽപ്പറ്റക്കടുത്ത് പെരുന്തട്ടയിൽ നടക്കും. വയനാട് ടൂറിസം ഓർഗനൈസേഷൻ ,വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ,കേരള ടൂറിസം , വയനാട് ഡി.ടി.പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. 
രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. 9 മണിക്ക് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി സലീം കടവൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും.   ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൻ വൈദ്യ' സഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. 
സൈക്ലിംഗിലെ പ്രമുഖ താരങ്ങൾ പങ്കെടുക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *