October 11, 2026

ഉദ്ഘാടനത്തിന് മുൻപേ റോഡ് തകര്‍ന്ന സംഭവം സമഗ്ര അന്വേഷണം വേണം : സി.പി.ഐ

0
20230713_154050.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി-വിമലനഗര്‍-വാളാട് എച്ച്എസ്-പേരിയ റോഡ് കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയില്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് സി.പി.ഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 115 കോടിയോളം ചിലവഴിച്ച് നിര്‍മ്മിക്കുന്ന 27 കിലോമീറ്റര്‍ റോഡില്‍ പുലിക്കാട്ട് കടവ് പാലത്തിന് സമീപത്തെ ഇന്റര്‍ലോക്ക് ചെയ്ത ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. കെഎസ്ടിപിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്.കുളത്താട മുതല്‍ വാളാട് വരെ പുഴയോരത്തുകൂടെ കടന്നുപോവുന്ന റോഡ് പ്രളയത്തില്‍ മുങ്ങിപ്പോകുന്നത് കൂടി കണക്കിലെടുത്ത് മണ്ണിട്ട് ഉയര്‍ത്തിയാണ് നിര്‍മ്മാണം നടത്തിയത്. നേരത്തെ തന്നെ സി.പി.ഐ നിര്‍മ്മാണത്തിലെ അപാകത ചുണ്ടിക്കാട്ടിയിരുന്നതായും നേതാക്കള്‍ പ്രസ്താവിച്ചു കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച റോഡ് മാസങ്ങള്‍ കഴിയും മുന്നേ തകര്‍ന്നത് പ്രവൃത്തിയിലെ പിഴവ് മൂലമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ അവശ്യപ്പെട്ടു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *