അപകടകരമായ മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റണം :അമ്പുകുത്തി വികസനസമിതി
മാനന്തവാടി :റോഡരികിലുള്ള അപകട കരമായ മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റാൻ വനം വകുപ്പും പൊതുമരാമത്ത് വകുപ്പും നടപടികൾ സ്വീകരിക്കണമെന്ന്
നഗരസഭ അമ്പുകുത്തി ഡിവിഷൻ വാർഡ് വികസനസമിതി യോഗം അവഷ്യപ്പെട്ടു.ഡിവിഷൻകൗൺസിലറും മാനന്തവാടി നഗരസഭ പൊതുമരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
പി വി എസ് മൂസ്സ അദ്ധ്യക്ഷത വഹിച്ചു.
വികസനസമിതി കൺവീനർ വിനു എ കെ , സലീം പി എച്
എ ഡി എസ് പ്രസിഡന്റ് റീജരവി , ആശവർക്കർ റസീന ബായ് , എസ് ടി പ്രമോട്ടർ ശ്രുതി ഷാജി , ബാബു , മജീദ് കെ സതീശൻ
സജീഷ് റിൻസ് ലത എന്നിവർ പ്രസംഗിച്ചു.






Leave a Reply