August 3, 2026

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മാനന്തവാടി പ്രസ്സ് ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി

0
IMG_20230719_103221.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : രാഷ്ട്രിയ ജീവിതത്തിൽ ജനകീയനും സാധാരണക്കാരന്റെ കൈ താങ്ങുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മാനന്തവാടി പ്രസ് ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി. പ്രസ്സ് ക്ലബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാൽ
 അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അബ്ദുൾ ലത്തീഫ് പടയൻ, അശോകൻ ഒഴക്കോടി, ജസ്റ്റിൻ ചെഞ്ചട്ടയിൽ, കെ.എസ്. സജയൻ, ബിജു കിഴക്കേടം, സുരേഷ് തലപ്പുഴ, റെനീഷ് മാറ്റൊലി, അരുൺ വിൻസെൻ്റ്, എ.ഷമീർ, സത്താർ ആലാൻ, വിജയൻ, റൈഷാദ്   തുടങ്ങിയവർ സംസാരിച്ചു.2013 ഏപ്രിൽ ആറിന്  അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *