September 17, 2026

കഞ്ചാവ് വിൽപ്പനക്കാരൻ അറസ്റ്റിൽ

0
IMG_20230721_092555.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി
കൽപ്പറ്റ എക്സൈസ് റെയിഞ്ച് പാർട്ടിയും , വൈത്തിരി മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ പാർട്ടിയും സംയുക്തമായി മേപ്പാടി വിത്ത് കാട് മേഖലകളിൽ നടത്തിയ സംയുക്ത പരിശോധനയിൽ കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടി.
മേപ്പാടി 
വിത്ത്കാട് കയ്യേറ്റഭൂമിക്കുന്ന് ഭാഗം മരവെട്ടിയാങ്ങിൽ വീട്ടിൽ വിനോദ്.എസ് (21 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 6 പൊതികളിലായി 50 ഗ്രാം കഞ്ചാവും, മൊബൈൽ ഫോണും , കഞ്ചാവ് വിറ്റവകയിൽ ലഭിച്ച 2400 രൂപയും പിടിച്ചെടുത്തു.
കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.ബാബുരാജ് , വൈത്തിരി മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് 
ഓഫീസർ അരവിന്ദാക്ഷൻ
കണ്ടേത്ത്പാറ എന്നിവരുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ്.കെ.എം ,സിവിൽ എക്സൈസ് ഓഫീസർ
പ്രജീഷ്.എം . വി  , ബീറ്റ് ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത്. എം. എ എന്നിവരാണ് സംയുക്ത പരിശോധന നടത്തിയത്.കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *