കനത്ത മഴ: വീടിന്റെ സുരക്ഷ മതിൽ മറ്റൊരു വീട്ടിലേക്കു ഇടിഞ്ഞു വീണു
തരുവണ: കനത്ത മഴയിൽ വീടിന്റെ സുരക്ഷ മതിൽ മറ്റൊരു വീട്ടിലേക്കു ഇടിഞ്ഞു വീണു. പുലിക്കാടു മന്നൻകണ്ടി അവോട്ടിയുടെ വീടിന്റെ മതിലാണ് തൊട്ടടുത്ത മന്നൻകണ്ടി ഷകീറിന്റെ വീട്ടിലേക്കു ഇടിഞ്ഞു വീണത്. മുറ്റത്ത് ആരും ഇല്ലാത്ത സമയത്ത് ആയത് കൊണ്ട് വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ പത്തു മണിയോടെയാണ് മതിൽ ഇടിഞ്ഞു വീണത്. വീടിനോട് ചേർന്നു വിള്ളൽ ഉള്ളത് കൊണ്ട് വളരെ ഭയ പാടോടെയാണ് വീട്ടുകാർ ഇവിടെ കഴിയുന്നത്.കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ് തരുവണയിലും പരിസര പ്രദേശങ്ങളിലും പെയ്തു കൊണ്ടിരിക്കുന്നത്.






Leave a Reply