June 7, 2026

മണിപ്പുര്‍ കലാപം:പ്രതിഷേധജ്വാല സംഘടിപ്പിച്ചു

0
IMG_20230727_150823.jpg
By ന്യൂസ് വയനാട് ബ്യൂറോ
വടുവഞ്ചാല്‍: മൂന്നു മാസത്തോളമായി തുടരുകയും അനുദിനം രക്തരൂക്ഷിതമാവുകയും ചെയ്യുന്ന മണിപ്പുര്‍ കലാപം അവസാനിപ്പിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന ഉദാസീനതയ്‌ക്കെതിരേ തോമാട്ടുചാല്‍ സെന്റ് തോമസ് പള്ളി അങ്കണത്തില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ഇടവകയിലെ കെസിവൈഎം, കത്തോലിക്കാ കോണ്‍ഗ്രസ്, മിഷന്‍ ലീഗ്, മാത്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയുടെ ഭാഗമായി ഒന്നേയാറിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.
വികാരി ഫാ.വിന്‍സന്റ് കളപ്പുര ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി മൗനം വെടിഞ്ഞ് മണിപ്പുര്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. വനിതകളോടുള്ള കാടത്തം അവസാനിപ്പിക്കണം. ക്രൈസ്തവ മത ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കണം. തകര്‍ത്ത ആരാധനാലയങ്ങളും ഭവനങ്ങളും സ്ഥാപനങ്ങളും സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് ബത്തേരി ഫൊറോന പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. അമല്‍ പുളിമൂട്ടില്‍, ബിജു ആരിശേരില്‍, മനോജ് കക്കുഴി, ജെന്‍സി ചേലക്കല്‍, ഷിനി കക്കുഴി, വിനോദ് ചെറുപറമ്പില്‍, അഥീന അഴിയാത്ത്, സിസ്റ്റര്‍ ട്രീസ, സിസ്റ്റര്‍ ഫിന്‍ഷ, സിസ്റ്റര്‍ സെലിന്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *