എം.അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ അനുസ്മരണവും മുഹറം ആത്മീയ സമ്മേളനവും സംഘടിപ്പിച്ചു
കോട്ടത്തറ: കോട്ടത്തറ സര്‍ക്കിള്‍ സുന്നി കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന എം അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ വെണ്ണിയോട്, അനുസ്മരണവും മുഹറം ആത്മീയ സമ്മേളനവും സംഘടിപ്പിച്ചു.കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി മമ്മൂട്ടി അധ്യക്ഷത വഹിച്ച സമ്മേളനം നൗഫല്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി നസീര്‍ കോട്ടത്തറ അനുസ്മരണ പ്രഭാഷണവും ഡോക്ടര്‍ ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തി.
അബ്ദുറഹ്‌മാന്‍ ഉസ്താദ് ധാരാളം ഭാഗ്യം ലഭിച്ച അനവധി ശിഷ്യ ഗണങ്ങളെ വാര്‍ത്തെടുത്ത സൂക്ഷ്മ ജീവിതം നയിച്ച മഹാനായിരുന്നുവെന്നുംശിതിലമാകുന്ന ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചും, കാന്തപുരംഉസ്താദിനു കീഴില്‍ നടക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുന്നേറാനും എല്ലാവരും ശ്രമിക്കണമെന്നും ദേവര്‍ഷോല ഉസ്താദ് മുഖ്യ പ്രഭാഷണത്തില്‍ ഓര്‍മപ്പെടുത്തി. മുഹമ്മദ് അഹ്‌സനി, യൂസഫ് ഫാളിലി, മുസ്തഫ സഖാഫി, മുഹമ്മദലി സഖാഫി, ഡോക്ടര്‍ ഇര്‍ഷാദ്, യൂസഫ് പി, മൂസ ജെ, ഇസ്മായില്‍ മുസ്ലിയാര്‍, ഷാജഹാന്‍ ടി, ജുനൈദ് ബുഖാരി,മുത്തലിബ് കെ കെ,റഫീഖ് എം, സംബന്ധിച്ചു. മൊയ്തു സഅദി സ്വാഗതവും അലി അക്ബര്‍ സഖാഫി നന്ദിയും പറഞ്ഞു.






Leave a Reply