June 22, 2026

മണിപ്പൂർ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0
IMG_20230801_094631.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മണിപ്പൂരിൽ നടക്കുന്ന നരഹത്യയിലും വർഗീയ കലാപത്തിലും കടുത്ത ആശങ്കയും ദുഃഖവും അറിയിക്കുന്നതിനും കേന്ദ്രസംസ്ഥാന സർക്കാർ പ്രശ്ന o പരിഹരിക്കുന്നതിൽ ക്രിയാത്മകമായി ഇടപെടാത്തതിലും പ്രതിഷേധിച്ച്‌
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാനന്തവാടി മുൻസിപ്പൽ കമ്മറ്റിയുടേയും മാനന്തവാടി ബ്ലോക്ക് കമ്മററിയുടേയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ടൗണിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പ്രകടനാനന്തരം ഗാ ന്ധി പാർക്കിൽ ചേർന്ന യോഗം കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് എം.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ജില്ലാ രക്ഷാധികാരി മംഗലശ്ശേരി മാധവൻ മാസ്റ്റർ സംസ്ഥാന കൗൺസിലർ പി.രാജൻ മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ് എം ലീലാ ഭായി ടീച്ചർ
ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് കെ.ജെ. ലൂയീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
മാനന്തവാടി ബ്ലോക്ക്‌സെക്രട്ടറി കെ. സത്യൻ സ്വാഗതവും മുൻസിപ്പൽ കമ്മറ്റി സെക്രട്ടറി കെ സി.നാരായണൻ നന്ദിയും പ്രകാശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *