November 7, 2026

മഴവെള്ളക്കൊയ്ത്തിൽകുളങ്ങൾ സമൃദ്ധിയിൽ .

0
IMG_20230801_113903.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: മഴവെള്ളക്കൊയ്ത്തിൽ കുളങ്ങൾ ജലസമൃദ്ധിയിൽ.കേരള കാര്‍ഷിക സര്‍വകലാശാലക്കു കീഴിലുള്ള അമ്പലവയലിലെ കാര്‍ഷിക ഗവേഷണകേന്ദ്രത്തിൽ മഴവെള്ളക്കൊയ്ത്തിനായി നിര്‍മിച്ച കുളങ്ങളാണ്ജല സമൃദ്ധിയിൽ നിറഞ്ഞത്. ചെറുതും വലുതുമായ 15 കുളങ്ങളാണ് ഇവിടെയുള്ളത്. കാലവർഷത്തിൽ പെയ്ത കനത്ത മഴയിൽ ഈ കുളങ്ങളെല്ലാം നിറഞ്ഞു. മുഴുവന്‍ കുളങ്ങളിലുമായി കോടി കണക്കിന് ലിറ്റര്‍ വെള്ളമാണ് ശേഖരിച്ചിട്ടുള്ളത്. വേനലിലടക്കം ഗവേഷണ കേന്ദ്രത്തിലെ മുഴുവന്‍ കൃഷിയാവശ്യങ്ങൾക്കടക്കം ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.
കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് 93.17 ഹെക്ടര്‍ ഭൂമിയാണുള്ളത്. വിവിധ ഭാഗങ്ങളിലാണ് കുളങ്ങള്‍ നിര്‍മ്മിച്ചത്. മൂന്ന് നാചറൽ കുളങ്ങൾ ഇവിടെയുള്ളതാണ്. ബാക്കിയുള്ള കുളങ്ങൾ നിർമിച്ചതാണ്. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച കുളങ്ങൾ, ചാക്ക് കുളങ്ങൾ അങ്ങനെ വ്യത്യസ്ത കുളങ്ങളാണുള്ളത്.10 മുതല്‍ 60 സെന്റ് വരെ വിസ്തൃതിയുള്ളതാണ് കുളങ്ങള്‍.
അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലി ഗ്രൗണ്ടിലാണ് രണ്ടു വലിയ കുളങ്ങളുള്ളത്. 51 മീറ്റര്‍ നീളവും അത്രതന്നെ വീതിയും ഏഴ് മീറ്റര്‍ ആഴവും ഉള്ളതാണ് കുളങ്ങളിൽ ചിലത്. ചിലവ് ചുരുങ്ങിയ രീതിയിലുള്ള മഴവെള്ള സംഭരണികളാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലിയുടെ വലിയ വിജയത്തിന് പിന്നിലും ഇവിടുത്തെ കുളങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
കുളങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യകൃഷി നടത്താനുണ്ട്. ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപന പദ്ധതിയുടെ ഭാഗമായാണ് ഫിഷറീസ് വകുപ്പ് മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഒരു ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. കട്‌ല, രോഹു, കാര്‍പ് തുടങ്ങിയ ഇനം മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *