October 10, 2026

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറക്കാനാകാത്ത ഭരണാധികാരിയാണ് ഉമ്മന്‍ചാണ്ടി

0
20230801_202642.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഭരണാധികാരിയാണ് ഉമ്മന്‍ചാണ്ടിയെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍ പറഞ്ഞു. പത്തരമാറ്റുള്ള പത്താം ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഉമ്മന്‍ചാണ്ടി അനുവദിച്ചതാണ്. സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്ക് വിസ്മരിക്കാന്‍ കഴിയാത്ത ഭരണാധികാരിയാണ് ഉമ്മന്‍ ചാണ്ടി. എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണയോഗ ത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാസെക്രട്ടറി ഷൈജു പി ജെ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജി എസ് ഉമാശങ്കര്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ കെ ആര്‍ രതീഷ് കുമാര്‍ , പി ടി സന്തോഷ്, പി പി ശശിധര കുറുപ്പ്, ബെന്‍സി ജേക്കബ്, കെ സുബ്രഹ്മണ്യന്‍, ജി പ്രവീണ്‍കുമാര്‍ , കെ എം അന്‍വര്‍ സാദത്ത് , ജെയിംസ് കുര്യന്‍, പി. അബ്ദുല്‍ ഗഫൂര്‍ , കെ ജി വേണു , എസ് ആര്‍ ശ്രീജിത്ത് കുമാര്‍ കരണി, കെ എസ് പ്രജീഷ്, കെ എച്ച് അഫ്‌സല്‍, സെന്‍ ജെ അബ്രഹാം, കെ എ ജോളി, കെ രമേഷ് , വി കെ സുഭാഷ് എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *