സ്വാതന്ത്ര്യദിന സന്ദേശറാലി സംഘടിപ്പിച്ചു
മീനങ്ങാടി: രാജ്യത്തിന്റെ 77 ആമത് സ്വാതന്ത്ര്യ ദിനം ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയം മുന്നിറുത്തി മീനങ്ങാടിയിൽ വെച്ച് എസ് വൈ എസ് കൽപ്പറ്റ സോൺ കമ്മറ്റി സമുചിതമായി ആഘോഷിച്ചു.
റാലിയിലും ശേഷം നടന്ന പൊതു സമ്മേളനത്തിലും നൂറുക്കണക്കിനാളുകൾ പങ്കെടുത്തു.പൂർവ്വികർ ഏറെ ത്യാഗം സഹിച്ച് നേടിത്തന്ന സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണ മണി പോലെ കാത്തുസൂക്ഷിക്കണമെന്ന് സമ്മേളനം ഉണർത്തി.
പരിപാടിയിൽ നസീർ കോട്ടത്തറ സന്ദേശ പ്രഭാഷണവും ഹംസക്കുട്ടി സഖാഫി പ്രമേയ പ്രഭാഷണവും നടത്തി.
മുത്തുക്കോയ തങ്ങൾ. ഡോ ഇർഷാദ്,വിനയചന്ദ്രൻ മീനങ്ങാടി,ഹാരിസ് കംബ്ലക്കാട്, മൊയ്തീൻ കുട്ടി ഹാജി, അലി ഫൈസി, ഹാരിസ് വാര്യാട്. ജവാദ് ഹസനി തുടങ്ങിയവർ സംബന്ധിച്ചു.
സലാം സഖാഫി പിണങ്ങോട് അദ്ധ്യക്ഷത വഹിച്ചു.
റസാഖ് കാക്കവയൽ സ്വാഗതവും അബ്ദുല്ല സഅദി നന്ദിയും പറഞ്ഞു.





Leave a Reply