May 31, 2026

വ്യത്യസ്തമായ ഓണാഘോഷ പരിപാടിയുമായി പനമരം കുട്ടി പോലീസ്

0
IMG_20230826_145751.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ഓണക്കോടികൾ നൽകി പനമരം കുട്ടി പോലീസ് മാതൃകയായി.
 തങ്ങളുടെ ഓണക്കോടികളിൽ നിന്ന് മിച്ചം വച്ച തുകകൾ സ്വരൂപിച്ചാണ് കേഡറ്റുകൾ ഓണക്കോടി വാങ്ങിയത്. ഏകദേശം 22 ഭിന്നശേഷി കൂട്ടുകാർക്ക് ഓണക്കോടി സമ്മാനിക്കാൻ കേഡറ്റുകൾക്ക് സാധിച്ചു. പനമരം ഹൈസ്കൂളിൽ വച്ച് നടന്ന ഓണാഘോഷ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു . ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് , രേഖ കെ , നവാസ് മാസ്റ്റർ,രജിത കെ ആർ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *