May 31, 2026

മാലിന്യമുക്ത നവകേരളം ;പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി നശിപ്പിച്ചു

0
20230827_100004.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി, പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ശുചിത്വ പരിശോധന നടത്തി. പനമരം സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ്, ജെ എച്ച് ഐ പ്രജീഷ്, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ, പുനരുപയോഗിച്ച എണ്ണ എന്നിവ കണ്ടെടുത്തു നശിപ്പിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കടകൾക്കെതിരെ നടപടിക്ക് നോട്ടീസ് നൽകി. മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായുള്ള സ്‌ക്വാഡ് പ്രവർത്തനം വരും ദിവസങ്ങളിലും ശക്തമായി തുടരുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *