May 31, 2026

വയനാട്ടിലെ ആദിവാസി ഊരിൽ ഓണകിറ്റും പുസ്തകങ്ങളുമായി പെരിങ്ങളം ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്

0
20230828_112112.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട്ടിലെ നെൻ മേനി പഞ്ചായത്തിലെ ചുള്ളിയോട് 
കോളി മൂല ആദിവാസി ഊരിലെ 57 കുടുംബങ്ങൾക്ക് ഓണകിറ്റും അവിടുത്തെ സാമൂഹ്യ പഠനമുറിയിൽ വായനശാല സ്ഥാപിക്കാനായി ഷെൽഫും പുസ്തകങ്ങളും എത്തിച്ച് നൽകി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ. എസ്. എസ് യൂണിറ്റ്. അരി, പഞ്ചസാര, തേയില, പായസകിറ്റ് തുടങ്ങി കുട്ടികൾക്കുള്ള ബിസ്ക്കറ്റ് ഉൾപ്പെടെ പതിനാല് ഐറ്റം ഉൾപ്പെടുന്ന എഴുനൂറ് രൂപയുടെ ഓണകിറ്റാണ് വോളൻ്റിയർമാർ തയ്യാറാക്കിയത്. കുട്ടികൾ വീടുകൾ കയറി ശേഖരിച്ച പഴയ പുസ്തകങ്ങൾക്ക് ഒപ്പം പതിനായിരം രൂപയുടെ പുതിയ പുസ്തകങ്ങളും പുസ്തകഷെൽഫും ഒപ്പം നൽകി. കൂടാതെ തങ്ങളുടെ സ്നേഹത്തിൻ്റെ പ്രതീകമായി ഊര് മൂപ്പന് കുട്ടികൾ ഓണക്കോടിയും നൽകി. അവിടുത്തെ സാമൂഹ്യ പഠനമുറിയുടെ ഓണാഘോഷത്തിൽ പങ്കെടുത്തതിന് ശേഷമാണ് വോളൻ്റിയർമാർ മടങ്ങിയത്. സ്ക്രാപ്പ് ചലഞ്ചും നൂറു രൂപ ചലഞ്ചും നടത്തി സ്വരൂപിച്ച പൈസയും കൂടാതെ മധ്യവേനലവധിക്കാലത്ത് വത്തക്കാവെള്ളത്തിനും സർബത്തിനായും ഇട്ട കടയിൽ നിന്നു കിട്ടിയ ലാഭവുമാണ് ഈ പരിപാടിക്കായി ഉപയോഗിച്ചിരിക്കുന്നത് . സ്നേഹയാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ ഫ്ലാഗ് ഓഫ് കുന്നമംഗലം എം എൽ എ  പി ടി എ റഹിം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടി എ പ്രസിഡൻ്റ് റഷീദ് പി , പി ടി എ വൈസ് പ്രസിഡൻ്റ് ലെനീഷ് വി പി, എസ് എം സി ചെയർമാൻ ശബരി മുണ്ടക്കൽ, മുൻ പി ടി എ പ്രസിഡൻ്റ് ജാഫർ ആർ വി, പ്രിൻസിപ്പൾ സിന്ധു ഇ, എൻ എസ് എസ് ക്ലസ്റ്റർ കോർഡിനേറ്റർമാരായ സില്ലി ബി കൃഷ്ണൻ, സുധാകരൻ പി കെ എന്നിവർ സംസാരിച്ചു. വോളൻ്റിയർ ലീഡർ അമാൻ അഹമ്മദ് പി കെ നന്ദി പറഞ്ഞു. 
ഊരിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തക അമ്മിണി . കെ വയനാട്, ശബരിമുണ്ടക്കൽ, പെരിങ്ങളം ഗവ ഹയർസെക്കൻഡറി അധ്യാപികമാരായ സിനി സൂസൻ മത്തായി, ദീപ എ എം
എസ്സ് റ്റി പ്രെമോട്ടർ വിഷ്ണു എൻ വി, ഊരുമൂപ്പൻ വെള്ളി ,
കമ്മ്യൂണിറ്റി ലീഡർ കുഞ്ഞമ്മ,
സാമൂഹ്യപഠന കേന്ദ്രം അധ്യാപികമാരായ സുധിഷ്ണ കെ എസ് , മഞ്ജു ജിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. വോളൻ്റിയർ ലീഡർമാരായ അമാൻ അഹമ്മദ് പി കെ, ശ്രേയ പി, മുഹമ്മദ് നാസിൽ, നിയ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *